|    Jul 22 Sun, 2018 10:33 am
FLASH NEWS
Home   >  Kerala   >  

സുനിയെ ചോദ്യം ചെയ്യുന്നത് വാര്‍ത്തയുണ്ടാക്കാനാണോ ഹൈക്കോടതി

Published : 13th September 2017 | Posted By: shadina sdna


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പോലിസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസന്വേഷണം സിനിമാക്കഥപോലെയാണോയെന്നും അന്വേഷണം എന്നു തീരുമെന്നും നടനും സംവിധായകനുമായ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുമ്പോള്‍ ഹൈക്കോടതി ചോദിച്ചു. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോയെന്നും മുഖ്യ പ്രതി സുനിലിനെ ചോദ്യം ചെയ്യുന്നത് കേസിനെ വാര്‍ത്തകളിലൂടെ സജീവമാക്കാനാണോയെന്നും കോടതി സംശയം പ്രകടിപ്പിച്ചു. അങ്ങനെയെങ്കില്‍ കേസില്‍ കോടതിക്ക് സ്വമേധയാ ഇടപെടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കേസില്‍ നാദിര്‍ഷയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കി. നാദിര്‍ഷയുടെ ജാമ്യാപേക്ഷ 18ന് പരിഗണിക്കും. കേസിന്റെ അന്വേഷണം രണ്ടാഴ്ച്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും നാദിര്‍ഷയെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 18ന് രാവിലെ 10മണിക്ക് ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരാവാന്‍ നാദിര്‍ഷയോട് കോടതി നിര്‍ദേശിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss