|    Feb 27 Mon, 2017 10:19 pm
FLASH NEWS

സുനാമി ഫ്‌ളാറ്റുകളിലെ ദുരവസ്ഥ കണ്ടറിഞ്ഞ് നിയമസഭാ സമിതി

Published : 17th November 2016 | Posted By: SMR

കൊല്ലം: സുനാമി പുനരധിവാസ ഫഌറ്റുകളിലെ ദുരവസ്ഥ നേരില്‍ കാണുന്നതിന്  മല്‍സ്യത്തൊഴിലാളികളുടേയും അനുബന്ധ തൊഴിലാളികളുടേയും ക്ഷേമത്തിനുള്ള നിയമസഭാ സമിതിയുടെ സന്ദര്‍ശനം. ധവളക്കുഴി, താന്നി, വലിയവിള, ആക്കോലില്‍, സ്‌നേഹതീരം എന്നിവിടങ്ങളിലെ സുനാമി ഫഌറ്റുകളിലാണ് സി കൃഷ്ണന്‍ എംഎല്‍എ ചെയര്‍മാനും എംഎല്‍എമാരായ സി കെ നാണു, കെ ദാസന്‍, എം നൗഷാദ് എന്നിവര്‍ അംഗങ്ങളുമായനിയമസഭാ സമിതി സന്ദര്‍ശനം നടത്തിയത്. ഫഌറ്റുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ എം നൗഷാദ് എംഎല്‍എ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് സമിതി എത്തിയത്.നിര്‍മാണത്തിലെ അപാകതകളാണ് ഇന്ന് ഫഌറ്റ് നിവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമെന്ന് സമിതി വിലയിരുത്തി. അശാസ്ത്രീയമായി നിര്‍മിച്ച സെപ്റ്റിക് ടാങ്കുകള്‍, മാലിന്യ സംസ്‌കരണ സംവിധാനത്തിന്റെ അഭാവം, കെട്ടിടത്തിലെ കേടുപാടുകള്‍, കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യം, റോഡുകളുടെ ആവശ്യകത തുടങ്ങി നിരവധി വിഷയങ്ങളാണ് സമിതിയുടെ മുന്നില്‍ പരാതികളായി എത്തിയത്.സുനാമി ഫഌറ്റുകളിലെ പോരായ്മകള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പരിഹാര നിര്‍ദേശങ്ങളടങ്ങിയ റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ സി കൃഷ്ണന്‍ എംഎല്‍എ അറിയിച്ചു. സുനാമി ഫഌറ്റുകളില്‍ മനുഷ്യ വിസര്‍ജമടക്കമുള്ള മാലിന്യങ്ങളുടെ കേന്ദ്രീകൃത സംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സമിതി വിലയിരുത്തി. ശുചിമുറികളിലെ അപാകതകള്‍ പൂര്‍ണമായും പരിഹരിക്കണം. കെട്ടിടങ്ങള്‍ക്ക് വേണ്ട അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിക്കുന്നതിന് നിര്‍ദേശിക്കും. കുടിവെള്ളം ലഭ്യമാക്കുന്നതിന് നിലവിലുള്ള സ്രോതസുകള്‍ പുനരുദ്ധരിക്കണം. അതിന് സാധ്യമല്ലാത്ത ഇടങ്ങളില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി, വാട്ടര്‍ അതോറിറ്റി ഉള്‍പ്പടെയുള്ള ജലവിതരണത്തിന് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. ഫഌറ്റുകളിലെ ഇട റോഡുകള്‍ നിര്‍മിക്കുന്നതിന് പദ്ധതി തയ്യാറാക്കണമെന്നും സമിതി നിര്‍ദേശിക്കും. വിവിധ കേന്ദ്രങ്ങളിലെ ഫഌറ്റ് നിവാസികളില്‍ നിന്ന് സമിതി പരാതികള്‍ സ്വീകരിച്ചു. ഫഌറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ മെച്ചപ്പെടുത്തിയതിന് ശേഷം താമസക്കാരുടെ മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ച് തുടര്‍ന്നുള്ള നടത്തിപ്പ് ഏല്‍പ്പിക്കണമെന്നും സമിതി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് മണ്ണുമാന്തി കപ്പല്‍ ഹന്‍സിത തീരത്തടിഞ്ഞ പ്രദേശത്ത് സമിതി സന്ദര്‍ശനം നടത്തി. കപ്പല്‍ നീക്കാത്തതുമായി ബന്ധപ്പെട്ട് തദ്ദേശവാസികള്‍ക്കുള്ള ആശങ്ക സമിതി സര്‍ക്കാരിന്റെ സത്വര ശ്രദ്ധയില്‍പ്പെടുത്തും. എഡിഎം ഐ അബ്ദുള്‍ സലാം, ഡെപ്യൂട്ടി കലക്ടര്‍ സി സജീവ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി ടി സുരേഷ്‌കുമാര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍ കെ ബൈജു, ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജി ഷിലു, ഹാര്‍ബര്‍ എന്‍ജിനീയറിങ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ലോട്ടസ്, തഹസീല്‍ദാര്‍ പി ആര്‍ ഗോപാലകൃഷ്ണന്‍, എംഎല്‍എ മാരുടെ പ്രതിനിധികളായ കെ പി നന്ദകുമാര്‍, നിതിന്‍, അബ്ദുള്‍ സമദ് തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day