|    Dec 11 Mon, 2017 6:00 am

സുനാമി ഫഌറ്റ്; കൈയേറ്റങ്ങള്‍ക്ക് ജില്ലാ ഭരണകൂടം ഒത്താശ ചെയ്യുന്നതായി പരാതി

Published : 20th October 2016 | Posted By: SMR

വടകര: ഒഞ്ചിയം പഞ്ചായത്തില്‍ സുനാമി ഫണ്ട് ഉപയോഗിച്ച് 42 കുടുംബങ്ങള്‍ക്ക് താമസിക്കാനായി നിര്‍മിച്ച ഫഌറ്റില്‍ അനധികൃത കൈയേറ്റം നടക്കുന്നതായും  ഇതിനായി ജില്ലാ ഭരണകൂടം ഒത്താശ ചെയ്യുന്നതായും പരാതി ഉയര്‍ന്നു. റവനൂ വകുപ്പ് മുഖേനെ 12 കുടുംബങ്ങള്‍ക്ക് മാത്രമാണ് താമസത്തിന് അനുമതി നല്‍കിയത്. കേന്ദ്ര ഗവ: മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ അര്‍ഹതയുള്ള നിരവധി കുടുംബങ്ങള്‍ അപേക്ഷ നല്‍കിയെങ്കിലും നടപടി എടുക്കാത്തതിനാല്‍ കെട്ടിക്കിടക്കുകയാണ്. അതേസമയം അവശേഷിക്കുന്ന ഫഌറ്റുകളില്‍ പലരും പൂട്ട് പൊളിച്ച് കൈയേറ്റം നടത്തിയതായും ഇവര്‍ക്ക് ജില്ലാ ഭരണകൂടം ഒത്താശ ചെയ്യുന്നതായുമാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.അര്‍ഹരായവരുടെ അപേക്ഷകള്‍ പരിഗണിക്കാതെ അനധികൃതമായി ആളുകള്‍ താമസിക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ നേരത്തെ അപേക്ഷിച്ചവര്‍ പരാതിയുമായി മുന്നോട്ട് വന്നിരുന്നു. ഇതിന്റ അടിസ്ഥാനത്തില്‍ വടകര തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. എന്നാല്‍ കൈയേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം അനധികൃത താമസക്കാരാണെന്ന് അറിഞ്ഞു കൊണ്ട് തന്നെഅവര്‍ക്ക് വൈദ്യുത കണക്ഷന്‍ നല്‍കാന്‍ വേണ്ടി റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍ പഞ്ചായത്ത് സിക്രട്ടറിക്ക് ഉത്തരവ്‌കൊടുക്കുകയാണ് ചെയ്തതെന്നും പരാതിയുമാര്‍ രംഗത്ത് വന്നവര്‍ പറയുന്നു. വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന അപേഷകള്‍ക്ക് പരിഗണന നല്‍കാന്‍ കഴിയാതെ ഭരണസിരാകേന്ദ്രങ്ങളില്‍ നിന്നുള്ള ഉത്തരവ് നടപ്പാക്കാന്‍ അറിയിപ്പ് ലഭിച്ച പഞ്ചായത്ത് സിക്രട്ടറി കടുത്ത സമ്മര്‍ദത്തിലാണ്. കടല്‍ തൊഴിലാളികളെല്ലാത്തവരും പരിധിക്ക് പുറത്തുള്ളവരുംകൈയേറ്റക്കാരില്‍ ഉള്‍പ്പെടുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. ആദ്യം താമസിച്ചിരുന്നവര്‍ അവരുടെ ഫഌറ്റ് അവരുടെ സ്വന്തക്കാര്‍ക്ക് വാടകക്ക് നല്‍കിയതായും പരാതിക്കാര്‍ പറയുന്നു. അംഗീകൃത താമസക്കാര്‍ക്ക് ആവശ്യമായ വെള്ളം, വെളിച്ചം മാലിന്യ സംസ്‌കരണ സൗകര്യം എന്നിവ ഒരുക്കണം എന്നാണ് അപേക്ഷ. എന്നാല്‍ യാതൊരു വ്യവസ്ഥയും ഇല്ലാതെ  തോന്നുന്നവര്‍ വന്നു പോവുന്ന ഇടമായി ഇവിടം മാറിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക