|    Dec 17 Mon, 2018 3:54 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സുനന്ദ പുഷ്‌കറുടെ മരണം: ശശി തരൂരിന് വിദേശത്ത് പോവാന്‍ അനുമതി

Published : 2nd August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: സുനന്ദാ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ എംപിക്ക് ഉപാധികളോടെ വിദേശത്തേക്കു പോവാന്‍ ഡല്‍ഹിയിലെ പാട്യാല കോടതി അനുമതി നല്‍കി. രണ്ടുലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയോടെയാണ് അനുമതി നല്‍കിയത്.
തിരിച്ചെത്തുന്നതോടെ ഇത്രയും തുക അദ്ദേഹത്തിനു തിരികെ നല്‍കുകയും ചെയ്യും. ഈ മാസം 10 മുതല്‍ അമേരിക്ക, കാനഡ, ജര്‍മനി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള അനുമതിക്കായാണ് തരൂര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്. ശശി തരൂര്‍ കോടതി നടപടികളുമായി സഹകരിക്കുന്നുണ്ടെന്നും വിളിപ്പിച്ച സമയത്തുതന്നെ അദ്ദേഹം കോടതിയിലെത്തിയെന്നും പട്യാലഹൗസ് കോടതി ജഡ്ജി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss