|    Oct 17 Wed, 2018 3:12 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സുനന്ദ പുഷ്‌കറുടെ മരണം: അന്വേഷണം വേഗത്തിലാക്കണമെന്ന് കോടതി

Published : 22nd September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌കര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തിലുള്ള അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നു ഡല്‍ഹി ഹൈക്കോടതി. കേസന്വേഷണം എട്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി പോലിസിന് നിര്‍ദേശം നല്‍കി. അന്വേഷണം നീണ്ടുപോവുന്നതില്‍ ജസ്റ്റിസുമാരായ ജിഎസ് സിസ്താനിയും ചന്ദ്രശേഖറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് അതൃപ്തി അറിയിച്ചു. ഇതോടെ കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ഡല്‍ഹി പോലിസ് കോടതിയില്‍ ആവശ്യപ്പെട്ടത്. അന്വേഷണത്തിന്റെ ഭാഗമായി ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണെന്നും ഇതിന് എട്ടാഴ്ചയെങ്കിലും വേണമെന്നും പോലിസ് അറിയിച്ചു. ഇതോടെയാണ് എട്ടാഴ്ചത്തെ സമയം കോടതി നല്‍കിയത്. ഈസമയത്തിനുള്ളില്‍ അന്വേഷണംപൂര്‍ത്തിയാക്കി അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നു കോടതി വ്യക്തമാക്കി. കേസന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നടപടി.2014ലാണ് കേസിന്റെ അന്വേഷണം ആരംഭിച്ചത്. ഇപ്പോള്‍ 2017 ആയി, ഇനിയും കൂടുതല്‍ സമയം വേണമെന്ന് പോലിസ് പറയുന്നു. ഒരു അന്വേഷണ ഏജന്‍സി ഒരു കേസ് ഇത്രയും കാലം വലിച്ചുനീട്ടിക്കൊണ്ടുപോവേണ്ടതുണ്ടോ എന്നു കോടതി ചോദിച്ചു. എന്നാല്‍, അന്വേഷണത്തിന്റെ ഭാഗമായി ചില വ്യക്തികളെ ചോദ്യംചെയ്യേണ്ടതുണ്ടെന്നും അതിന് എട്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്നും ഡല്‍ഹി പോലിസിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss