|    Jul 17 Tue, 2018 11:37 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സുനന്ദ പുഷ്‌കര്‍ മരണം: ഹോട്ടല്‍ മുറി തുറന്നു നല്‍കാന്‍ കോടതി ഉത്തരവ്‌

Published : 13th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട പഞ്ചനക്ഷത്ര ഹോട്ടലിന്റെ മുറി തുറന്നു നല്‍കാന്‍ പാട്യാല കോടതി ഉത്തരവിട്ടു. അതേസമയം, കേസന്വേഷണവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ സാധനങ്ങള്‍ മുറിയില്‍ നിന്നെടുക്കാന്‍ കോടതി പോലിസിന് അനുമതി നല്‍കി. ലീലാ പാലസിലെ 345ാം മുറിയില്‍ 2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടത്. ശേഷം മുറി പോലിസ് സീല്‍ ചെയ്തിരിക്കുകയായിരുന്നു. മുറി തുറക്കുന്നതുമായി ബന്ധപ്പെട്ട് പോലിസ് കാണിച്ച അലംഭാവത്തെ കോടതി വിമര്‍ശിച്ചു. സപ്തംബര്‍ 26നകം മുറി തുറക്കാന്‍ പോലിസ് അനുമതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss