|    Sep 26 Wed, 2018 10:11 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സുനന്ദയുടെ മരണം: പുതിയ റിപോര്‍ട്ടുകളും അവ്യക്തം

Published : 29th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസുമായി ബന്ധപ്പെട്ട് അവസാനമായി ലഭിച്ച രണ്ട് മെഡിക്കല്‍ റിപോര്‍ട്ടുകളും അവ്യക്തം. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ആഭ്യന്തര അന്വേഷണ ഏജന്‍സിയായ എഫ്ബിഐയും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും (എയിംസ്) തയ്യാറാക്കിയ മെഡിക്കല്‍ റിപോര്‍ട്ടുകളില്‍ മരണകാരണം സംബന്ധിച്ച് സൂചനകളൊന്നുമില്ല. സുനന്ദയുടെ മരണം സംബന്ധിച്ച് കഴിഞ്ഞ ജൂണിലാണ് എയിംസിന്റെയും എഫ്ബിഐയുടെയും റിപോര്‍ട്ടുകള്‍ പരിശോധിക്കാന്‍ വിദഗ്ധ സംഘത്തെ എസ്‌ഐടി നിയോഗിച്ചത്. അതേസമയം, പുതിയ റിപോര്‍ട്ടിലും മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരാത്ത സാഹചര്യത്തില്‍ സുനന്ദയുടെ ഫോണിലെ സന്ദേശങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പ്രത്യേകാന്വേഷണസംഘത്തിന്റെ  നീക്കം. ഇതിനായി സുനന്ദ ഉപയോഗിച്ച  ഫോണില്‍ നിന്നു നീക്കം ചെയ്യപ്പെട്ട ചാറ്റ് വിവരങ്ങള്‍ ലഭിക്കാനായി  എഫ്ബിഐയുടെ സഹായം തേടും. ലാപ്‌ടോപ്പില്‍ നിന്നുള്ള വിശദാംശങ്ങളും എസ്‌ഐടി കാത്തിരിക്കുകയാണ്. പാകിസ്താന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ഭര്‍ത്താവ് ശശി തരൂരിന്റെ അടുപ്പത്തെ ചൊല്ലി മരണത്തിന്റെ അവസാന ദിവസങ്ങളില്‍ കടുത്ത വഴക്കുണ്ടായിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ട്. 2014 ജനുവരി 17നാണ് ഡല്‍ഹിയിലെ പഞ്ചനക്ഷത്രഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss