|    May 29 Mon, 2017 1:40 pm
FLASH NEWS

സുനന്ദയുടെ മരണം: ഡല്‍ഹി പോലിസ് എഫ്ബിഐ സംഘത്തെ കണ്ടു

Published : 5th August 2016 | Posted By: SMR

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലിസ് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ സംഘത്തെ കണ്ടു. സുനന്ദയുടെ മരണകാരണം യഥാര്‍ഥത്തില്‍ എന്താവുമെന്നാണ് ഡല്‍ഹി പോലിസ് എഫ്ബിഐ സംഘത്തോട് ആരാഞ്ഞത്.
സംഭവം നടന്നു രണ്ടരവര്‍ഷം ആയിട്ടും കാര്യമായ പുരോഗതി ഇല്ലാത്തതിനെത്തുടര്‍ന്ന് കേസന്വേഷണം അവസാനിപ്പിക്കാനിരിക്കെയാണ് കഴിഞ്ഞദിവസം ഡല്‍ഹി പോലിസ് അമേരിക്കയിലെത്തി എഫ്ബിഐ സംഘത്തെ കണ്ടത്.
കൊലപാതകത്തിലെ ദുരൂഹതയകറ്റുന്നതിന്റെ ഭാഗമായി സുനന്ദയുടെ രക്തസാംപിളുകള്‍ എഫ്ബിഐയുടെ ലാബിലേക്ക് അയച്ചിരുന്നു. ഇന്ത്യയില്‍ എഫ്ബിഐയെ ഏല്‍പ്പിച്ച ഏക കൊലപാതകക്കേസും കൂടിയാണ് സുനന്ദയുടെ മരണം.
ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ മാത്രമാണ് ഇന്ത്യന്‍ ഏജന്‍സികള്‍ ഇതിനു മുമ്പ് എഫ്ബിഐയുടെ സഹായം തേടിയിരുന്നത്. സുനന്ദയുടെ മരണകാരണം റേഡിയോ ആക്ടിവ് പദാര്‍ഥം ആവാനുള്ള സാധ്യത കഴിഞ്ഞവര്‍ഷം എഫ്ബിഐ തള്ളിക്കളഞ്ഞിരുന്നു.
അന്വേഷണത്തിന്റെ ഇതുവരെയുള്ള വിശദാംശങ്ങള്‍ വിവരിച്ചു രണ്ടാഴ്ച മുമ്പ് ഡല്‍ഹി പോലിസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കത്തയച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണം എങ്ങുമെത്തിയില്ലെന്നു കത്തില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day