|    Aug 20 Sun, 2017 1:36 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സുനന്ദയുടെ മരണം : അന്വേഷണം വൈകുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി

Published : 2nd August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണം വൈകുന്നതില്‍ ഡല്‍ഹി ഹൈക്കോടതിക്ക് അതൃപ്തി. 2015 ഫെബ്രുവരിയില്‍ തന്നെ കേസിന്റെ തെളിവുകള്‍ പോലിസ് ശേഖരിച്ചിട്ടുണ്ടെന്നും എന്നാല്‍ കൊലപാതകം നടന്നു മൂന്നുവര്‍ഷം ആവാറായിട്ടും കേസന്വേഷണം എങ്ങുമെത്തിയില്ലെന്നും ജസ്റ്റിസുമാരായ ജി എസ് സിസ്താനിയും ചന്ദര്‍ശേഖറും അടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. കേസിലെ കുറ്റപത്രത്തിന്റെ പകര്‍പ്പ് 45 ദിവസത്തിനുള്ളില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേസ് സിബിഐയുടെ മേല്‍നോട്ടത്തില്‍ പ്രത്യക സംഘം (എസ്‌ഐടി) അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യംസ്വാമി നല്‍കിയ ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഒരാള്‍ 2014ല്‍ മരിക്കുന്നു. നിങ്ങള്‍ ആദ്യം പറയുന്നു അതൊരു ആത്മഹത്യയാണെന്ന്. പിന്നീട് പറയുന്നു കൊലപാതകം ആണെന്ന്. എന്നിട്ട് അതിന്റെ അന്വേഷണം എവിടെയെത്തി കോടതി ചോദിച്ചു. അതേസമയം, കോടതിയുടെ തുടര്‍ച്ചയായ വിമര്‍ശനം ഏറ്റെങ്കിലും അന്വേഷണത്തില്‍ സംതൃപ്തി അറിയിക്കുകയാണ് ഇന്നലെ പോലിസ് ചെയ്തത്. കേസില്‍ അധിക സ്ഥിതിവിവര റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലിസിനു കോടതി നിര്‍ദേശം നല്‍കി. ഇതു മൂന്നുദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാമെന്നു കോടതി അറിയിച്ചു. കേസില്‍ സുബ്രഹ്മണ്യം സ്വാമിയുടെ ഇടപെടല്‍ ചോദ്യംചെയ്ത് സുനന്ദയുടെ മകന്‍ ശിവ്‌മേനോന്‍ സമര്‍പ്പിച്ച ഹരജിയില്‍ കോടതി സ്വാമിയുടെ നിലപാട് തേടി. കേസ് ഈ മാസം 30നു വീണ്ടും പരിഗണിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക