സുനന്ദയുടെ ആന്തരികാവയവ സാംപിള്‍ തിരിച്ചുകൊണ്ടുവരും
Published : 6th August 2016 | Posted By: SMR
ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്കര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ ലാബിലേക്കയച്ച സുനന്ദയുടെ ആന്തരികാവയവത്തിന്റെ സാംപിള്‍ ഡല്‍ഹി പോലിസ് തിരികെക്കൊണ്ടുവരും. സാംപിള്‍ ഒരുവര്‍ഷത്തോളമായി അമേരിക്കയിലാണ് ഉള്ളത്.
കേസില്‍ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കാനാണ് പോലിസ് നീക്കം. ഇതിനിടെ എഫ്ബിഐ ലാബിലെ സാംപിളിന്റെ കാര്യം ഓര്‍മിപ്പിച്ച് ആഭ്യന്തരമന്ത്രാലയം കത്തയച്ചിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.