|    Nov 20 Tue, 2018 5:11 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സുധ ഭരദ്വാജിനെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കണം: കോടതി

Published : 30th August 2018 | Posted By: kasim kzm

ഫരീദാബാദ്: മനുഷ്യാവകാ—ശ പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജിനെ ചൊവ്വാഴ്ച വരെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കണമെന്നു കോടതി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അശോക് ശര്‍മയാണ് കേസ് പരിഗണിച്ചത്. ഇവര്‍ക്ക് സിറാജ്കുണ്ഡ് പോലിസ് സംരക്ഷണമൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഫരീദാബാദില്‍ അറസ്റ്റിലായ സുധയെ പൂനെയിലേക്ക് കൊണ്ടുവരുന്നതു പഞ്ചാബ് ഹരിയാന ഹൈക്കോടതി നേരത്തേ തടഞ്ഞിരുന്നു. മഹാരാഷ്ട്ര പോലിസിന്റെ മറാത്തിയിലുള്ള കേസ് രേഖകള്‍ എങ്ങനെ കീഴ്‌ക്കോടതിക്ക് മനസ്സിലാവുമെന്നു ചോദിച്ചാണു ഹൈക്കോടതി ഇവരുടെ ട്രാന്‍സിറ്റ് കസ്റ്റഡി തടഞ്ഞത്. ഹരജി തീര്‍പ്പാവും വരെ സുധയെയും കേസില്‍ ഡല്‍ഹിയില്‍ അറസ്റ്റിലായ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖയെയും വീട്ടുതടങ്കലില്‍ പാര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
അതേസമയം, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ ഗൗതം നവ്‌ലാഖയുടെ ഹരജിയില്‍ മഹാരാഷ്ട്ര പോലിസിനെതിരേ ഡല്‍ഹി ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തി.
നവ്‌ലാഖയുടെ അറസ്റ്റിന്റെ നിയമസാധുത ചോദ്യംചെയ്ത കോടതി നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെയാണ് അറസ്റ്റ് ചെയ്തതെന്നും നിരീക്ഷിച്ചു. അറസ്റ്റിന് കാരണമായി ചൂണ്ടിക്കാട്ടിയ രേഖകളുടെ പരിഭാഷപ്പെടുത്തിയ പകര്‍പ്പ് കോടതിക്കു മുമ്പില്‍ സമര്‍പ്പിക്കുന്നതില്‍ മഹാരാഷ്ട്ര പോലിസ് പരാജയപ്പെട്ടതായും കോടതി ചൂണ്ടിക്കാട്ടി.
നവ്‌ലാഖയെ പൂനെയിലേക്കു കൊണ്ടുപോവാന്‍ ട്രാന്‍സിറ്റ് റിമാന്‍ഡ് അനുവദിച്ച മജിസ്‌ട്രേറ്റ് കോടതിയെയും ജസ്റ്റിസുമാരായ എസ് മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ച് നിശിതമായി വിമര്‍ശിച്ചു.
അദ്ദേഹത്തിനെതിരായ കുറ്റമെന്തെന്നു മനസ്സിലാക്കാന്‍ പോലും ശ്രമിക്കാതെയാണു കോടതി ട്രാന്‍സിറ്റ് റിമാന്‍ഡ് അനുവദിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss