|    Jan 22 Sun, 2017 3:13 am
FLASH NEWS

സുധീരന്‍ സര്‍ക്കാരിനെ രക്ഷിക്കാനിറങ്ങിയിരിക്കുന്ന ഉപജാപകസംഘത്തിന്റെ നേതാവ്: പിണറായി

Published : 2nd February 2016 | Posted By: SMR

ഗുരുവായൂര്‍: പ്രശ്‌നങ്ങളില്‍പ്പെട്ട് നട്ടംതിരിയുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ രക്ഷിക്കാനിറങ്ങിയിരിക്കുന്ന ഉപജാപകസംഘത്തിന്റെ നേതാവായി വി എം സുധീരന്‍ മാറിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടി എല്ലാ തരത്തിലും തുറന്നു കാട്ടപ്പെട്ടു കഴിഞ്ഞു.
ഒരുപാട് തെളിവുകളാണ് അദ്ദേഹത്തിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. സരിത പറഞ്ഞിട്ടുള്ളത് മാത്രമല്ല ഔദ്യോഗികമായി ഒട്ടേറെ ആരോപണങ്ങള്‍ വന്നുചേര്‍ന്നിട്ടുണ്ട്. ഇങ്ങിനെയെല്ലാം സംഭവിച്ചുകൊണ്ടിരിക്കുമ്പോഴും ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനാണ് ആദര്‍ശധീരനെന്ന് അവകാശപ്പെടുന്ന സുധീരന്‍ ഇറങ്ങിതിരിച്ചിരിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. നവകേരളാ മാര്‍ച്ചിന്റെ തൃശൂര്‍ ജില്ലയിലെ ഇന്നലത്തെ പര്യടനം ആരംഭിക്കുന്നതിന് മുമ്പ് ഗുരുവായൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി.
ബിജെപിയെ കേരളത്തില്‍ വേരുറപ്പിക്കാന്‍ അമിത്ഷാ നടത്തിയ ശ്രമം വേണ്ടത്ര വിജയം കണ്ടില്ല. വളക്കൂറില്ലാത്ത കേരളത്തിന്റെ മണ്ണില്‍ ബി.ജെ.പിക്ക് വേരുറപ്പിക്കാനുള്ള ശ്രമം ക്ലച്ച് പിടിക്കില്ലെന്ന് ബോധ്യംവന്നപ്പോഴാണ് വെള്ളാപ്പള്ളിയെ കൂട്ടുപിടിച്ച് നുഴഞ്ഞു കയറാന്‍ അമിത്ഷാ ശ്രമം നടത്തിയത്.
കെ എം മാണിയും തന്റെ മകന് കസേര ലഭിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്. കെ എം മാണി അമിത്ഷായെ കാണുമെന്നത് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ വെണ്ടെന്ന് വച്ചു. എന്നാല്‍ മകന്‍ മുഖേന എന്താക്കെയോ നീക്കം നടക്കുന്നുണ്ടെന്നതാണ് ഇതൊക്കെ വ്യക്തമാക്കുന്നത്.
ജോസ് കെ മാണിയെ ഡല്‍ഹിക്ക് വിളിച്ചത് റബ്ബറിന്റെ വിഷയം ചര്‍ച്ച ചെയ്യാനാണ് എന്ന് പറയുന്നു. റബ്ബറിന്റെ വിഷയം കേന്ദ്രത്തിനകത്ത് എംപിമാര്‍ ഉയര്‍ത്തികൊണ്ടു വന്ന വിഷയവും, കേന്ദ്രം മറുപടി പറഞ്ഞതുമാണ്. ഈ സാഹചര്യത്തില്‍ സ്ഥാനലബ്ധി തന്നെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മകനെ ദില്ലിയില്‍ ഏതെങ്കിലും സ്ഥാനത്ത് ഉറപ്പിക്കുന്നതിന് വേണ്ടിയാണ് വെള്ളാപ്പള്ളി ബി.ജെ.പിയുമായി കൂട്ടുകൂടാന്‍ ശ്രമം നടത്തിയതെന്നും, എന്നാല്‍ വെള്ളാപ്പള്ളിയെ രക്ഷിക്കാന്‍ കമാന്റോകളെ നല്‍കി ഒരുസ്ഥാനത്താക്കി.
വെള്ളാപ്പള്ളി നടേശനെ ഉപയോഗിച്ച് നടത്തിയ ശ്രമം തീര്‍ത്തും പരാജയപ്പെട്ട അവസ്ഥയിലുമായി. വെള്ളാപ്പള്ളിനടേശന്‍ കെ എം മാണിയില്‍ കണ്ണ് വെച്ച് നേരത്തെ കാര്യങ്ങള്‍ പറയുന്നുണ്ടായിരുന്നു.
വെള്ളാപ്പള്ളിയും തന്റെ മകന് ഡല്‍ഹിയില്‍ കസേര ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. വെള്ളാപ്പള്ളിയും കെ എം മാണിയും കേരളസമൂഹത്തില്‍ എടുക്കാചരക്കായി മാറിയിരിക്കുകയാ െണ ന്നും പിണറായി പറഞ്ഞു. സംസ്ഥാനസെക്രട്ടറിയേറ്റ് അംഗങ്ങളായ എം വിഗോവിന്ദന്‍, കെ ജെ തോമസ്, ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍, പി കെ ബിജു എംപി തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക