|    Sep 25 Mon, 2017 2:33 am
FLASH NEWS
Home   >  News now   >  

സുധീരന്‍ ഉള്ളിടത്തോളം കാലം കോണ്‍ഗ്രസ് നന്നാവില്ല – വെള്ളാപ്പള്ളി

Published : 18th June 2016 | Posted By: sdq

vellappally-natesan

വിഎം സുധീരന്‍ ഉള്ളിടത്തോളം കാലം കോണ്‍ഗ്രസ് നന്നാവില്ലെന്ന് എസ്്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുധീരന്‍ കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കി. ഒറ്റയ്ക്ക് ഹൈക്കമാന്‍ഡിനെ കാണാന്‍ പോകുന്നു. ഒറ്റയ്ക്ക് ആ ചെറുക്കനെ കണ്ട് അതുമിതുമൊക്കെ പറഞ്ഞുകൊടുക്കുന്നു.

ആ പയ്യനെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ ഗതിയും വിഗതിയും സംബന്ധിച്ച് വല്ല കോമണ്‍സെന്‍സുമുണ്ടോയെന്നും നടേശന്‍ ചോദിച്ചു. കള്ളടിക്കണമെന്ന് തോന്നുമ്പോഴേയ്ക്കും പ്ലെയിനുമെടുത്ത് എങ്ങോട്ടെങ്കിലും പോകും. രാജ്യത്തിന്റെ ഭാവിയും നയരൂപീകരണമോ സോണിയാ ഗാന്ധിക്കുള്ളതുപോലെയോ, മനേകാ ഗാന്ധിക്കുള്ളതു പോലുമോ പയ്യനില്ലെന്നും രാഹുല്‍ ഗാന്ധിയെ കുറിച്ച് വെള്ളാപ്പള്ളി പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുധീരനും രാഹുലിനുമെതിരെ വെള്ളപ്പള്ളി ആഞ്ഞടിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക