|    May 30 Tue, 2017 4:36 am
FLASH NEWS

സുധീരന്റെ നടപടി അപലപനീയം: ബിജു രമേശ്

Published : 27th June 2016 | Posted By: SMR

കൊച്ചി: കെപിസിസി പ്രസിഡ ന്റ വി എം സുധീരനെ തന്റെ മകളുടെ വിവാഹനിശ്ചയത്തിനു വിളിക്കാതിരുന്നതു കൊണ്ട് മറ്റുള്ളവര്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച നടപടി അപലപനീയമെന്ന് ബാറുടമ ബിജു രമേശ്. തന്നെപ്പോലെ തന്നെ കെ ബാബു അഴിമതിക്കാരനാണെന്നു പറഞ്ഞയാളാണ് സുധീരനെന്നും ബിജു രമേശ് പറഞ്ഞു.—
തന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹനിശ്ചയത്തിന് ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വന്നത് അടൂര്‍ പ്രകാശ് വിളിച്ചിട്ടാണെന്നും ബിജു രമേശ് പറഞ്ഞു. കെപിസിസി പ്രസിഡന്റിന് പബ്ലിസിറ്റി മാനിയ ബാധിച്ചിരിക്കുന്നു. എതിര്‍പ്പുണ്ടെങ്കില്‍ സുധീരന്‍ പറയേണ്ടത് പാര്‍ട്ടിക്കകത്താണ്. കോണ്‍ഗ്രസ്സിനെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചത് സുധീരനാണെന്നും ബിജു രമേശ് പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിനെ അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്ത ആരോപണങ്ങള്‍ ഉന്നയിച്ച മദ്യവ്യവസായി ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തതു തെറ്റെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ബിജു രമേശ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day