|    Oct 21 Sun, 2018 1:45 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സുധികുമാറിന്റെ നിയമനം : നടപടിഎടുക്കുമെന്ന് മന്ത്രി

Published : 28th September 2017 | Posted By: fsq

 

തിരുവനന്തപുരം: സുധികുമാറിനെ ചെട്ടിക്കുളങ്ങര ശാന്തിയാക്കിയുള്ള നിയമന ഉത്തരവ് അബ്രാഹ്മണനെന്ന കാരണത്താല്‍ റദ്ദാക്കിയ തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ക്കെതിരേ നിയമപരമായ തുടര്‍നടപടി ഉണ്ടാവുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുധികുമാറിനെ ശാന്തിയായി നിയമിച്ച ഉത്തരവ് റദ്ദ് ചെയ്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് തിരുത്തണമെന്ന നിര്‍ദേശം ദേവസ്വം സെക്രട്ടറി കെ ആര്‍ ജേ്യാതിലാലിനു നല്‍കിയിരുന്നു. സുധികുമാറിനെ ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍തന്നെ നിയമിക്കണമെന്ന നിര്‍ദേശം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സുധികുമാറിനെ ക്ഷേത്രത്തില്‍ പൂജയ്ക്കു കയറാന്‍ അനുവദിക്കില്ലെന്ന് ആര്‍എസ്എസുകാര്‍ ഭീഷണിപ്പെടുത്തിയതായി സുധികുമാര്‍ തന്നോട് നേരിട്ട് പരാതി പറഞ്ഞിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss