|    May 30 Tue, 2017 8:57 am
FLASH NEWS

സുധാകരന്റെ വോട്ടുകച്ചവടം അന്വേഷിക്കണം: പി ജയരാജന്‍

Published : 28th November 2015 | Posted By: SMR

കണ്ണൂര്‍: ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച ചെയ്ത് വോട്ടുകച്ചവടം നടത്തിയിട്ടുണ്ടെന്ന കെ സുധാകരന്റെ പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തിലാണ് സുധാകരന്‍ ആര്‍എസ്എസുമായുള്ള വോട്ടുകച്ചവടം തുറന്നുസമ്മതിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു മുമ്പുതന്നെ സുധാകരന്‍ പലഘട്ടങ്ങളിലും ആര്‍എസ്എസിനെ സഹായിച്ചിട്ടുണ്ടെന്ന് പരസ്യപ്രഖ്യാപനം നടത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും ആര്‍എസ്എസുമായുള്ള ഉറ്റബന്ധം അടിവരയിട്ട് വ്യക്തമാക്കിയിരിക്കുകയാണ്. പകല്‍ കോണ്‍ഗ്രസ്സും രാത്രി ആര്‍എസ്എസുമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടത്തില്‍ ഒന്നാംസ്ഥാനക്കാരനാണ് സുധാകരനെന്നും ജയരാജന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day