|    May 24 Wed, 2017 12:23 am
FLASH NEWS

സുദാന്‍ അഭയാര്‍ഥി ടീം ബ്രസീലിലെത്തി

Published : 31st July 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ലോകമെങ്ങും അഭയാര്‍ഥി വിഷയം ച ര്‍ച്ചയാവുമ്പോള്‍ ഇത്തവണ ഒളിംപിക്‌സില്‍ മാറ്റുരയ്ക്കാനും ഒരു അഭയാര്‍ഥി സംഘമുണ്ട്. തെക്കന്‍ സുദാന്‍ സ്വദേശികളും ഇപ്പോള്‍ കെനിയന്‍ വാസികളുമായ അഞ്ചു പേരാണ് ഈ വിഭാഗത്തില്‍ ട്രാക്കിലും ഫീല്‍ഡിലും കരുത്ത് തെളിയിക്കാന്‍ റിയോയിലെത്തിയത്.  ഒളിംപിക്‌സ് ചരിത്രത്തിലാദ്യമായാണ് അഭയാര്‍ഥികളെ പ്രതിനിധീകരിച്ച് ഒരു ടീം ആഗോള കായികമേളയ്‌ക്കെത്തുന്നത്.
ലോകത്തെ ആയിരക്കണക്കിനു വരുന്ന അഭയാര്‍ഥികളെയാണ് തങ്ങള്‍ പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഒളിംപിക്‌സിന്റെ പ്രാധാന്യം ഉ ള്‍ക്കൊള്ളുന്നതായി 1500 മീറ്റര്‍ മാരത്തണില്‍ പങ്കെടുക്കുന്ന ആഞ്ചലീന നദ ലൊഹാലീത്ത് മാധ്യമങ്ങളോടു പറഞ്ഞു. അഭയാര്‍ഥിസമൂഹത്തെ ലോകത്തിനു മുന്നില്‍ മാതൃകയാവുന്ന തരത്തില്‍  അടയാളപ്പെടുത്തുന്ന എന്തെങ്കിലും ചെയ്യണമെന്നതാണ് തന്റെ ആഗ്രഹം. അതിനായുള്ള അവസരമായി റിയോ 2016നെ കാണുന്നു. എന്നാല്‍ ഒളിംപിക്‌സ്  മല്‍സരങ്ങള്‍ക്കിടയില്‍ തങ്ങളെ അഭയാര്‍ഥികളെ പ്പോലെ പരിഗണിക്കരുതെന്നും നദ ആവശ്യപ്പെട്ടു.
അഭയാര്‍ഥി പ്രശനങ്ങള്‍ രൂക്ഷമായ പശ്ചിമേഷ്യ, ആഫ്രിക്ക എന്നീവിടങ്ങളില്‍ നിന്നും ഇത്തവണ ഒരു ടീമിനെ പരിഗണിക്കാന്‍ ഐഒസി തീരുമാനിച്ചതിന്റെ  ഭാഗമായാണ് റഫ്യുജി ഒളിംപിക്‌സ് അത്‌ലറ്റിക്‌സ് (ആര്‍ഒഎ) രൂപീകരിച്ചത്.  അന്താരാഷ്ട്ര ഒളിംപിക്‌സ് അസോസിയേഷന്‍ പതാകയ്ക്കു കീഴിലാണ് ആര്‍ഒഎ ടീം മല്‍സരത്തിനിറങ്ങുക. എന്നാല്‍ മറ്റു പരിഗണനകള്‍ സാധാരണ പോലെ തുടരും. ഉദ്ഘാടനചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആതിഥേയരായ ബ്രസീലിനു മുന്നിലായാ ണ് ഇവര്‍ അണിനിരക്കുക.
ലൊഹാലീത്തിക്കു പുറമേ   പൗലോ ലൊക്കോറോ 1500 മീറ്റര്‍ മാരത്തണിലും യെക്ക് പൗര്‍ ബിയേല്‍, റോസ് നത്തീക്കേ ലൊക്കോന്‍യെന്‍ എന്നിവര്‍ 800 മീറ്റര്‍ വിഭാഗത്തിലും ജയിംസ് നായംഗ് 400 മീറ്ററിലും മല്‍സരിക്കും. സിറിയന്‍ അഭയാര്‍ഥികളായെത്തിയ യുരിദസാ മര്‍ദ്ദീനി 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍, ബട്ടര്‍ഫ്‌ളൈ ഇനങ്ങളിലും 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തില്‍ റാമി അനിസ് എന്നിവര്‍ നീന്തല്‍ക്കുളത്തില്‍ ഇറങ്ങും.
ഇതിനുപുറമേ ജൂഡോയില്‍ മല്‍സരിക്കുന്ന  കോംഗോയില്‍ നിന്നുള്ള യൊലേനാ മാബീക്കാ, പൊപ്പോള്‍ മിസെങ്ക എന്നിവരും റിയോയിലെത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day