|    May 25 Thu, 2017 9:02 am
FLASH NEWS

സുദാനില്‍ വെള്ളപ്പൊക്കം: 76 മരണം

Published : 5th August 2016 | Posted By: SMR

ഖാര്‍തൂം: സുദാനില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും 76 പേര്‍ മരിച്ചു. ആയിരക്കണക്കിനു വീടുകള്‍ ഒലിച്ചുപോയി. രാജ്യത്തെ 18 പ്രവിശ്യകളില്‍ 13നെയും വെള്ളപ്പൊക്കം ബാധിച്ചതായി സുദാന്‍ ആഭ്യന്തരമന്ത്രി ഇസ്മത് അബ്ദുല്‍റഹ്മാന്‍ അറിയിച്ചു. നൈല്‍ നദിയിലെ ജലനിരപ്പ് നൂറു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. 3206 വീടുകള്‍ പൂര്‍ണമായി നശിച്ചു. 3048 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. കിഴക്കന്‍ പ്രവിശ്യയായ കാസല്ലയെയാണ് പ്രളയം  ബാധിച്ചത്. ഗാഷ് നദിയുടെ സമീപമേഖലകളെയും വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചു. കാസല്ല തുറമുഖത്തിനു സമീപമുള്ള വീടുകളാണ് ഒലിച്ചുപോയതില്‍ കൂടുതലും. കാസല്ലയുടെ സമീപഗ്രാമങ്ങള്‍ ചിലത് പൂര്‍ണമായി നശിച്ചുപോയി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day