|    Jul 22 Sat, 2017 4:22 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സുദര്‍ശന്‍ പട്‌നായിക് ആശുപത്രിയില്‍

Published : 14th July 2017 | Posted By: fsq

 

ഭുവനേശ്വര്‍: കടല്‍ത്തീരം മലിനീകരിക്കുന്നതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തിവന്ന ലോകപ്രശസ്ത മണല്‍ ശില്‍പി സുദര്‍ശന്‍ പട്‌നായികിനെ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടലോരം മലിനവിമുക്തമാക്കണമെന്ന ആവശ്യം ഉന്നയിച്ച് രണ്ടുദിവസം മുമ്പാണ് പട്‌നായിക് ബാന്‍കിമുഹന്‍ പ്രദേശത്തെ കടല്‍ത്തീരത്ത് നിരാഹാരം തുടങ്ങിയത്. ബാന്‍കിമുഹന്‍ ബീച്ച് പുരി സംരക്ഷിക്കുക എന്ന സന്ദേശത്തോടെ കടല്‍ത്തീരത്ത് നിര്‍മിച്ച ശില്‍പം പട്‌നായിക് നേരത്തെ ട്വിറ്ററില്‍ പ്രചരിപ്പിച്ചിരുന്നു. അതേസമയം കടല്‍ത്തീര ശുദ്ധീകരണ പ്രക്രിയ പുരി മുനിസിപ്പാലിറ്റി ആരംഭിച്ചു. പ്രദേശം മലിനവിമുക്തമാക്കാന്‍ നിരവധി തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ടെന്ന് പുരി മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക