|    Oct 20 Sat, 2018 8:16 pm
FLASH NEWS

സുഗന്ധവ്യഞ്ജന സ്ഥാപനത്തില്‍ നിന്നും കുരുമുളക് മോഷണം: രണ്ട് ജീവനക്കാര്‍ പിടിയില്‍

Published : 13th September 2017 | Posted By: fsq

 

പള്ളുരുത്തി: കണ്ണമാലിയിലെ പ്രമുഖ സുഗന്ധവ്യഞ്ജന കയറ്റുമതി സ്ഥാപനത്തില്‍നിന്നും കുരുമുളക് കടത്തി വില്‍പന നടത്താന്‍ കൊണ്ടു പോവുന്നതിനിടെ അതേ സ്ഥാപനത്തിലെ സൂപ്പര്‍വൈസര്‍മാര്‍ പോലിസ് പിടിയിലായി. കുമ്പളങ്ങി കാരത്തറ വീട്ടില്‍ ഷിബീഷ് (37), ഇല്ലിക്കല്‍ ജങ്ഷനു സമീപം ചക്കാലക്കല്‍ വീട്ടില്‍ സി എ അരുണ്‍(27)എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച്ച വൈകീട്ട് ഏഴരയോടേയാണ് സംഭവം. കണ്ടക്കടവ് കുമ്പളങ്ങി റോഡിലുള്ള പൊതുശ്മശാനത്തിന് സമീപം സംശയാസ്പദമായി നിര്‍ത്തിയിട്ട അരുണിന്റെ ഉടമസ്ഥതയിലുള്ള കാര്‍ പോലിസ് പരിശോധിക്കുന്നതിനിടെയാണ് നാലു പ്ലാസ്റ്റിക് ചാക്കുകളിലായി നിറച്ച കുരുമുളക് കണ്ടത്. ഇതേ കുറിച്ച് ചോദിച്ചതോടെ ഇരുവരും പരസ്പരവിരുദ്ധമായി സംസാരിച്ചത് പോലിസില്‍ സംശയുമണര്‍ത്തി. തുടര്‍ന്ന് ഇരുവരേയും കസ്റ്റഡിയിലെടുത്ത് പോലിസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്തതോടെയാണ് കാലങ്ങളായി നടത്തി വന്നിരുന്ന മോഷണത്തിന്റെ ചുരുളഴിഞ്ഞത്. ഷിബീഷ് 20 വര്‍ഷമായും അരുണ്‍ രണ്ടു വര്‍ഷമായും സ്ഥാപനത്തിലെ ജോലിക്കാരാണ്. രാജസ്ഥാന്‍ സ്വദേശിയായ കമ്പനി ഉടമ ഇരുവര്‍ക്കും കമ്പനിയില്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. ഇതു മുതലെടുത്തായിരുന്നു മോഷണം. താക്കോല്‍ ഷിബീഷിനെ ഏല്‍പിച്ചിട്ട് വൈകുന്നേരം 4.30ന് കട ഉടമ പോയതിന് ശേഷമാണ് സിസിടിവി ഓഫാക്കി മോഷണം നടത്തിയത്. 45,000 രൂപ വില വരുന്ന ഒരു ക്വിന്റല്‍ കുരുമുളകാണ് മോഷ്ടിക്കപ്പെട്ടത്. വര്‍ഷങ്ങളായി കമ്പനിയില്‍ നിന്നും സാധനങ്ങള്‍ പുറത്തു കടത്തി വില്‍പന നടത്തിയിരുന്നതായി ഇരുവരും സമ്മതിച്ചെന്ന് പോലിസ് പറഞ്ഞു. കണ്ണമാലി എസ്‌ഐ പ്രദീപ്ചന്ദ്രന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss