|    Aug 14 Tue, 2018 1:52 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സുഗന്ധവ്യഞ്ജനകൃഷി : കേരളവും ജമ്മുകശ്മീരും കൈകോര്‍ക്കുന്നു

Published : 26th September 2017 | Posted By: fsq

 

തിരുവനന്തപുരം: സുഗന്ധവ്യഞ്ജന—ങ്ങളുടെ കൃഷിയിലും വിപണനത്തിലും കേരളത്തിലെ ഇടുക്കി, വയനാട് ജില്ലകളും ജമ്മുകശ്മീരിലെ രണ്ടു ജില്ലകളും തമ്മില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതിന് ഇരുസംസ്ഥാനങ്ങളും തമ്മില്‍ കരാര്‍ ഒപ്പിട്ടു. ഈ നീക്കം കേരളത്തിന്റെ സുഗന്ധവ്യഞ്ജന കൃഷിയില്‍ വലിയ മുന്നേറ്റത്തിനു വഴിയൊരുക്കുമെന്നും കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. ആകാശവാണി വയലും വീടും സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ 14 ജില്ലകളിലെയും മാതൃകാ കര്‍ഷകരില്‍ നിന്നു സമാഹരിച്ച നിര്‍ദേശങ്ങളുള്‍ക്കൊള്ളിച്ചുള്ള കാര്‍ഷിക കേരളത്തിന്റെ സുസ്ഥിര വികസനത്തിനായുള്ള സമഗ്ര റിപോര്‍ട്ട് ആകാശവാണി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സ്‌റ്റേഷന്‍ ഡയറക്ടറില്‍ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ കൃഷി വകുപ്പ് മുന്‍ ഡയറക്ടര്‍ ആര്‍ ഹേലി, കാര്‍ഷിക ഗ്രാമീണ വിഭാഗം പ്രോഗ്രാം എക്‌സിക്യൂട്ടീവ് മുരളീധരന്‍ തഴക്കര പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss