|    Aug 19 Sun, 2018 1:16 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സുക്കര്‍ബര്‍ഗ് 11ന് സെനറ്റ് സമിതി മുമ്പാകെ ഹാജരാവും

Published : 5th April 2018 | Posted By: kasim kzm

സാന്‍ഫ്രാന്‍സിസ്‌കോ: ഉപയോക്താക്കളുടെ വിവരം ചോര്‍ത്തി കാംബ്രിജ് അനലിറ്റിക്കയ്ക്കു വിറ്റ ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ് യുഎസ് ഹൗസ് ഓഫ് കൊമേഴ്‌സ് കമ്മിറ്റി മുമ്പാകെ ഏപ്രില്‍ 11നു ഹാജരാവും. തന്റെ പ്രതിനിധിയെയായിരിക്കും സമിതിക്കു മുമ്പാകെ അയയ്ക്കുകയെന്നു നേരത്തേ സുക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു. എന്നാല്‍, വിവരം ചോര്‍ത്തല്‍ വിവാദം ശക്തമാവുകയും ഉപയോക്താക്കളോടു പരസ്യമായി മാപ്പുപറയുകയും ചെയ്തതോടെ തീരുമാനം മാറ്റുകയായിരുന്നു. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ ഫേസ്ബുക്കില്‍നിന്ന് അഞ്ചു കോടി ഉപയോക്താക്കളുടെ വിവരം ചോര്‍ത്തി കാംബ്രിജ് അനലിറ്റിക്കയ്ക്കു (സിഎ)  നല്‍കിയതായി കണ്ടെത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss