|    Oct 23 Mon, 2017 2:53 am
Home   >  Todays Paper  >  Page 5  >  

സുകേശന്‍ കോടതിയില്‍ നല്‍കിയ ഹരജിയുടെ പകര്‍പ്പ് പുറത്ത്

Published : 8th September 2016 | Posted By: SMR

തിരുവനന്തപുരം: ബാര്‍ കോഴയില്‍ കെ എം മാണിക്കെതിരേ തുടരന്വേഷണം ആവശ്യപ്പെട്ട് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി ആര്‍ സുകേശന്‍ സമര്‍പ്പിച്ച ഹരജിയുടെ പകര്‍പ്പ് പുറത്ത്. വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച രണ്ടു പേജുള്ള ഹരജിയാണ് ഇപ്പോള്‍ പുറത്തുവന്നത്. കേസന്വേഷണത്തിന് വിജിലന്‍സ് സംഘത്തിന് ആവശ്യമായ സമയം ലഭിച്ചില്ലെന്നും തെളിവുകള്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ കഴിഞ്ഞില്ലെന്നും ഹരജിയില്‍ പറയുന്നു. തെളിവുകള്‍ മറച്ചുവയ്ക്കാന്‍ സാക്ഷികളില്‍ പലരും ശ്രമിച്ചു. പുതിയ തെളിവുകള്‍ വന്ന സാഹചര്യത്തില്‍ അന്വേഷണം ആവശ്യമാണെന്നും ഹരജിയില്‍ പറയുന്നു. സുകേശന്റെ ഈ ഹരജി പരിഗണിച്ചായിരുന്നു കെ എം മാണിക്കെതിരേ തുടരന്വേഷണത്തിനു തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടത്. ബിജു രമേശ് നല്‍കിയ ശബ്ദരേഖയടക്കമുള്ള തെളിവുകളില്‍ ആവശ്യമായ ശാസ്ത്രീയ പരിശോധന നടത്താന്‍ സാധിച്ചിട്ടില്ലെന്നും ഹരജിയില്‍ പറയുന്നുണ്ട്. ഇതെല്ലാം പരിഗണിച്ച് കേസില്‍ സത്യം കണ്ടെത്തുന്നതിന് നീതിയുക്തമായ തുടരന്വേഷണത്തിന് ഉത്തരവിടണമെന്ന് സുകേശന്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെടുന്നു. അതേസമയം ഹരജിയില്‍ വിജിലന്‍സ് മേധാവിയായിരുന്ന ശങ്കര്‍ റെഡ്ഡിക്കെതിരേ പരാമര്‍ശമില്ല. കേസ് അട്ടിമറിക്കാന്‍ അപ്പോള്‍ വിജിലന്‍സ് മേധാവിയായിരുന്ന ശങ്കര്‍ റെഡ്ഡി ശ്രമിച്ചുവെന്ന് ഹരജിയില്‍ പരാമര്‍ശമുള്ളതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഹരജിയോടൊപ്പം നല്‍കിയ സിഡിയില്‍ ഇദ്ദേഹത്തിനെതിരേ പരാമര്‍ശമുള്ളതായി വിജിലന്‍സ് സൂചന നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക