|    Feb 21 Wed, 2018 3:02 am
FLASH NEWS

സുകുമാര്‍ അഴീക്കോട് ചരമവാര്‍ഷികം : ഇരുപത് പത്രങ്ങള്‍ ലൈബ്രറിക്ക് കൈമാറും

Published : 20th January 2017 | Posted By: fsq

 

തൃശൂര്‍: സാംസ്‌കാരിക കേരളത്തിന്റെ ശബ്ദസാഗരമായിരുന്ന ഡോ. സുകുമാര്‍ അഴീക്കോടിന്റെ ചരമവാര്‍ത്ത പ്രസിദ്ധീകരിച്ച 2012 ജനുവരി 25ലെ ഇരുപത് പത്രങ്ങള്‍ മാസ്റ്ററുടെ ജന്മസ്ഥലമായ അഴീക്കോടിലെ വായനശാലയ്ക്ക്് ടോംയാസ് സമര്‍പ്പിക്കുന്നു. ഡോ. അഴീക്കോടിന്റെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ ജനുവരി 24 രാവിലെ 10ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രന് ടോംയാസ് അഡ്വര്‍ടൈസിംഗ് മാനേജിംഗ് ഡയറക്ടര്‍ തോമസ് പാവറട്ടി പത്രങ്ങള്‍ കൈമാറും. കണ്ണൂര്‍ അഴീക്കോട് പൂതപ്പാറ ഗാന്ധി മന്ദിരം വായനശാലയിലാണ് അഴീക്കോട് മാഷിന്റെ സ്മരണക്കായി ഈ പത്രങ്ങള്‍ സൂക്ഷിക്കുക.5 വര്‍ഷത്തോളമായി ടോംയാസിന്റെ ലൈബ്രറിയില്‍ സൂക്ഷിച്ചിരുന്നതാണ് ഈ പത്രങ്ങള്‍. ടോംയാസ് പുരസ്‌കാര സമിതിയുടെ പ്രഥമ അധ്യക്ഷനായിരുന്നു അഴീക്കോട് മാസ്റ്റര്‍.തേജസ്, മാതൃഭൂമി, മലയാള മനോരമ, മെട്രോ വാര്‍ത്ത,  ദീപിക, കേരളകൗമുദി,  ദേശാഭിമാനി, ചന്ദ്രിക,  മാധ്യമം, മംഗളം, വീക്ഷണം, ജനയുഗം, ജന്മഭൂമി, വര്‍ത്തമാനം, സിറാജ്, ന്യൂഏജ്, ഹിന്ദു, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ഡെക്കാന്‍ ക്രോണിക്കിള്‍, എക്കണോമിക് ടൈംസ് എന്നീ പത്രങ്ങളാണ് കൈമാറുന്നത്. ലേലംകുന്നംകുളം: മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രിബ്യുണല്‍ തൃശൂരിന്റെ കുടിശ്ശിക തുക 243000 രൂപയും പലിശയും ഈടാക്കുന്നതിനായി കുന്നംകുളം വില്ലേജ് റീ സര്‍വ്വെ നമ്പര്‍ 84/62 ല്‍ ഉള്‍പ്പെട്ട 0.0370 ഹെക്ടര്‍ പുരയിടത്തിലെ നേര്‍പകുതി അവകാശം ഫെബ്രുവരി 22 രാവിലെ 11 ന് കുന്നംകുളം വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. തലപ്പിളളി താലൂക്ക് ഓഫീസുമായി ബന്ധപ്പെടുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss