|    Aug 20 Mon, 2018 2:17 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സീ റെസ്‌ക്യൂ സ്‌ക്വാഡിന് പരിശീലനം നല്‍കും

Published : 2nd August 2018 | Posted By: kasim kzm

തിരുവനന്തപുരം: സീ റെസ്‌ക്യൂ സ്‌ക്വാഡിനായി ആദ്യ ഘട്ടത്തില്‍ 15 പേര്‍ വീതമുള്ള അഞ്ച് ഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കും. മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണു സ്‌ക്വാഡ് രൂപീകരിക്കുന്നത്.
കടലിലെ രക്ഷാപ്രവര്‍ത്തനം, പവര്‍ ബോട്ട് കൈകാര്യം ചെയ്യല്‍, കടല്‍ സുരക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനം എന്നിവയില്‍ പരിശീലനം നല്‍കും. പ്രതിദിനം 700 രൂപ സ്‌റ്റൈപ്പന്റോടെ സര്‍ക്കാര്‍ അംഗീകാരിച്ച സ്ഥാപനം മുഖേനയാണ് പരിശീലനം. ഇതിനാവശ്യമായ 7.5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും. പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുളള ഹോസ്റ്റലുകളില്‍ വാച്ച്മാന്‍മാരുടെ 100 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു. പിഎസ്‌സി വഴി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിലൂടെ പട്ടികവര്‍ഗത്തില്‍പ്പെട്ടവരെ മാത്രമാണ് ഈ തസ്തികകളില്‍ നിയമിക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss