|    Sep 21 Thu, 2017 4:12 pm
FLASH NEWS

സീറ്റ് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയിട്ടില്ലെന്ന് പ്രതാപന്‍

Published : 2nd April 2016 | Posted By: sdq

pratapan

തിരുവനന്തപുരം: കയ്പമംഗലം സീറ്റ് ചോദിച്ചുകൊണ്ട് പാര്‍ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിട്ടില്ലെന്ന് ടിഎന്‍ പ്രതാപന്‍.
ഇക്കുറി മല്‍സരിക്കാനില്ലെന്ന് പരസ്യമായി പറയുകയും അക്കാര്യം വ്യക്തമാക്കി കെപിസിസി അധ്യക്ഷന് കത്ത് നല്‍കുകയും ചെയ്ത പ്രതാപന്‍ കയ്പമംഗലം സീറ്റ് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധിയുടെ ശാസനക്ക് വഴങ്ങുകമാത്രമാണ് താന്‍ ചെയ്തത്. കത്ത് കൊടുത്തുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. മാധ്യമങ്ങളില്‍ വന്നത് പിതൃശൂന്യമായ കത്താണെന്നും അദ്ദേഹം പറഞ്ഞു.
മല്‍സരിക്കാനില്ലെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക