|    May 24 Wed, 2017 8:14 am
FLASH NEWS

സീറ്റിലില്‍ ഇന്ത്യ കോണ്‍സുലേറ്റ് ആരംഭിക്കും

Published : 9th June 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസിലെ ആറാമത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സീറ്റിലില്‍ ആരംഭിക്കും. വടക്കുകിഴക്കന്‍ യുഎസിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കു പ്രയോജനപ്പെടുന്ന തരത്തില്‍ കോണ്‍സുലേറ്റ് ആരംഭിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ അറിയിച്ചു. ഇന്ത്യയിലും യുഎസിലും പുതിയ കോണ്‍സുലേറ്റുകള്‍ തുറക്കുമെന്ന് ഇരുരാജ്യങ്ങളും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം ഇന്ത്യയിലെ പുതിയ യുഎസ് കോണ്‍സുലേറ്റുകള്‍ സംബന്ധിച്ചും ഉടന്‍ പ്രഖ്യാപനം ഉണ്ടാവുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. വാഷിങ്ടണിലെ എംബസിക്കു പുറമേ ന്യൂയോര്‍ക്ക്, സാന്‍ ഫ്രാന്‍സിസ്‌കോ, ഷിക്കാഗോ, ഹൂസ്റ്റണ്‍, അറ്റ്‌ലാന്റ എന്നീ യുഎസ് നഗരങ്ങളിലാണ് ഇന്ത്യക്ക് കോണ്‍സുലേറ്റുകളുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day