|    Mar 23 Thu, 2017 9:42 pm
FLASH NEWS

സീറ്റിന് കോഴ: എഎപി പഞ്ചാബ് അധ്യക്ഷന് സ്ഥാനചലനം

Published : 27th August 2016 | Posted By: SMR

ചണ്ഡീഗഡ്: ആംആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് അധ്യക്ഷന്‍ സുച്ഛാ സിങ് ഛോട്ടേപൂരിനെ പദവിയില്‍നിന്ന് നീക്കി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റു കച്ചവടം നടത്തി പണം വാങ്ങുന്ന ഒളികാമറാ ദൃശ്യം പുറത്തായതിനു പിന്നാലെയാണ് സ്ഥാനചലനം. ഛോട്ടേപൂരിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എംപിമാരായ ഭഗവന്ത് മാന്‍, സാധു സിങ് ഉള്‍പ്പെടെ പഞ്ചാബില്‍ നിന്നുള്ള 21 എഎപി നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിന് കത്തയച്ചിരുന്നു.
സ്ഥാനാര്‍ഥിത്വത്തിനായി പണം വാങ്ങിയ ഛോട്ടേപൂര്‍ സ്റ്റിങ് ഓപറേഷനിലാണ് കുടുങ്ങിയത്. സ്ഥാനാര്‍ഥികള്‍ക്ക് ആവശ്യമുള്ള മണ്ഡലങ്ങള്‍ വിഭജിച്ച് നല്‍കാനായാണ് കൈക്കൂലി വാങ്ങിയത്. ആരോപണം പഞ്ചാബില്‍ വന്‍മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചിരുന്ന ആപിന് തിരിച്ചടിയായിട്ടുണ്ട്.

(Visited 12 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക