|    Sep 27 Wed, 2017 3:20 am
Home   >  Todays Paper  >  Page 5  >  

സീറ്റിന്റെ പേരില്‍ എന്‍ഡിഎയിലും ഭിന്നത

Published : 2nd April 2016 | Posted By: SMR

കൊച്ചി: ബിജെപിയുടെ സീറ്റ് വിഭജനത്തില്‍ അതൃപ്തിയുമായി എന്‍ഡിഎയിലെ കക്ഷിയായ കേരള നാഷനലിസ്റ്റ് കോണ്‍ഗ്രസ്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ തങ്ങള്‍ ആവശ്യപ്പെട്ട പത്ത് സീറ്റില്‍ അഞ്ചെണ്ണമെങ്കിലും ലഭിച്ചില്ലെങ്കില്‍ മല്‍സരരംഗത്ത് നിന്നും വിട്ടു നില്‍ക്കാന്‍ നാഷനലിസ്റ്റ് കേരള കോണ്‍ഗ്രസിന്റെ കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. തൃക്കാക്കര, പീരുമേട്, തിരുവല്ല, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, തിരുവാമ്പാടി, തൃക്കരിപ്പൂര്‍, കൊച്ചി പേരാവൂര്‍ സീറ്റുകളാണ് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. സീറ്റിന്റെ എണ്ണം തികയ്ക്കുന്നതിനായി പാര്‍ട്ടി ആവശ്യപ്പെടാത്ത സീറ്റുകള്‍ ഏറ്റെടുക്കേണ്ടെന്നും യോഗത്തില്‍ തീരുമാനമായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക