|    Jan 23 Mon, 2017 6:28 pm
FLASH NEWS

സീറ്റിനും വോട്ടിനും കോണ്‍ഗ്രസ്സ്, ജയിച്ചു വന്നാല്‍ ആര്‍എസ്എസ്

Published : 23rd March 2016 | Posted By: sdq

jayalakshmi-poster-generel-wyd

മാനന്തവാടി: മന്ത്രി പി കെ ജയലക്ഷ്മിക്കെതിരേ മാനന്തവാടിയില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ പേരില്‍ പോസ്റ്റര്‍. ജയലക്ഷ്മിക്ക് വോട്ട്‌ചെയ്യുന്നത് ആര്‍എസ്എസിന് വോട്ടു ചെയ്യുന്നതിനു തുല്യമാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് മാനന്തവാടിയുടെ പേരിലുള്ള പോസ്റ്ററിലുള്ളത്.  മാനന്തവാടി നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍, വാളാട്, കെല്ലൂര്‍, ആറാംമൈല്‍, പാണ്ടിക്കടവ് എന്നിവിടങ്ങളിലാണ്  പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പടയന്‍ മുഹമ്മദ്, യൂത്ത്‌കോണ്‍ഗ്രസ് മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് എം എം നിഷാന്ത് എന്നിവര്‍ മാനന്തവാടി ഡിവൈഎസ്പിക്ക് പരാതി നല്‍കി. പള്ളിയറയിലെ കാര്‍ന്നോര് പറയും പോലെ തുള്ളുന്ന ജയലക്ഷ്മി കോണ്‍ഗ്രസ്സിന്റെ കരള്‍ മാന്തിയെടുക്കുയാണെന്നും ആരോപണമുണ്ട്. അഞ്ചുവര്‍ഷം കൊണ്ട് കോടികള്‍ ജയലക്ഷ്മി സമ്പാദിച്ച ജയലക്ഷ്മിക്ക് കോണ്‍ഗ്രസ്സിന്റെ കൈപ്പത്തി ഇനിയും നല്‍കാന്‍ അനുവദിക്കുകയില്ലെന്നും പോസ്റ്ററിലുണ്ട്.ജയലക്ഷ്മിയുടെ ഭര്‍ത്താവിന് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് നേരത്തേ ആക്ഷേപമുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,017 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക