|    Jul 22 Sun, 2018 6:28 pm
FLASH NEWS

സീറോ വേസ്റ്റ് യൂനിറ്റ് പദ്ധതിക്ക് തുടക്കം

Published : 29th September 2017 | Posted By: fsq

 

വടകര: നഗരസഭയെ സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥപനങ്ങളിലും മാലിന്യ സംസ്‌കരണ യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നടന്നു. സിവില്‍ സ്റ്റേഷനിലെ മുഴുവന്‍ സ്ഥാപനങ്ങളിലെയും ജൈവ മാലിന്യ സംസ്‌കരണത്തിന് വേണ്ടി റിങ് കമ്പോസ്റ്റ് സ്ഥാപിച്ചു. 5 യൂനിറ്റുകളായാണ് റിങ് കമ്പോസ്റ്റ് സ്ഥാപിച്ചത്. സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായത്തിലാണ് റിങ് കമ്പോസ്റ്റ് സ്ഥാപിച്ചത്. റിങ് കമ്പോസ്റ്റിന്റെ പ്രവര്‍ത്തനം നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. വടകര തഹസില്‍ദാര്‍ പികെ സതീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെക്കുള്ള ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാശനം നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി അശോകന്‍ നിര്‍വഹിച്ചു. സിവില്‍ സ്റ്റേഷന്‍ വെല്‍ഫെയര്‍ കമ്മിറ്റി സിക്രട്ടറി പിഎ പ്രദീപ്, കൗണ്‍സിലര്‍ പ്രസീത, പരിസ്ഥിതി പ്രവര്‍ത്തകന്‍ മണലില്‍ മോഹനന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി ഷജില്‍കുമാര്‍, ടികെ പ്രകാശന്‍, ടിപി ബിജു, വിവിധ സംഘടന പ്രതിനിധികള്‍, സ്ഥാപന മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു. ഗ്രീന്‍ പ്രോട്ടോകോള്‍ ബോര്‍ഡ് എഇഒ വേണുഗോപാല്‍ ഏറ്റുവാങ്ങി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss