|    May 30 Tue, 2017 11:21 am
FLASH NEWS

സീയുടെ സ്‌പോര്‍ട്‌സ് ചാനലുകള്‍ സോണി സ്വന്തമാക്കി

Published : 1st September 2016 | Posted By: SMR

മുംബൈ: സീയുടെ സ്‌പോര്‍ട്‌സ് ചാനലുകള്‍ ഇന്ത്യന്‍ ചാനല്‍ നെറ്റ്‌വര്‍ക്കായ സോണി പിക്‌ചേഴ്‌സ് സ്വന്തമാക്കി. 385 ഡോളറിനാണ് സീയുടെ സ്‌പോര്‍ട്‌സ് ചാനലുകള്‍ സോണി വാങ്ങിയ ത്. സീയുടെ ചാനലുകളായ ടെന്‍ 1, ടെന്‍ 2, ടെന്‍ 3, ടെന്‍ 1 എച്ച്ഡി, ടെന്‍ ക്രിക്കറ്റ്, ടെന്‍ ഗോള്‍ഫ് എന്നിവ പല രാജ്യങ്ങളിലും വളരെ അധികം പ്രചാരമുള്ളവയാണ്.
ഐപിഎല്‍, ലാ ലിഗാ, കോപ അമേരിക്ക, 2018ല്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ തുടങ്ങിയവയുടെ സംേപ്രഷണാവകാശമുള്ള   സീയുടെ സ്‌പോര്‍ട്‌സ് ചാനലുകള്‍  ഏറ്റെടുക്കുന്നതിലൂടെ ടെന്‍ സ്‌പോര്‍ട്‌സ് ചാനലുകളെ കൂടുതല്‍ ഉന്നതിയിലേക്കെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സോണി നെറ്റ്‌വര്‍ക്ക് സിഇഒ എന്‍ പി സിങ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day