|    Aug 18 Fri, 2017 4:57 am
FLASH NEWS

സീമാസിലെ മാലിന്യം കുഴിച്ചുമൂടാനുള്ള ജീവനക്കാരുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു

Published : 13th August 2017 | Posted By: fsq

 

പെരുമ്പാവൂര്‍: പൊതുവഴിയില്‍ നിക്ഷേപിച്ച മാലിന്യം കുഴിച്ചു മൂടാന്‍ സീമാസിലെ ജീവനക്കാര്‍ നടത്തിയ ശ്രമം നാട്ടുകാര്‍ തടഞ്ഞു. രണ്ടാഴ്ച മുമ്പാണ് പെരുമ്പാവൂര്‍ മില്ലുമ്പടി കനാല്‍ബണ്ട് റോഡില്‍ വസ്ത്ര വ്യാപാര സ്ഥാപനമായ സീമാസിന്റെ ലേബലോടു കൂടിയ ഒരു ലോറി മാലിന്യങ്ങള്‍ രാത്രി തള്ളിയത്. മാലിന്യത്തില്‍ സീമാസിന്റെ ടാഗ് കണ്ടതോടെ നാട്ടുകാര്‍ ഉടമകളോട് പറഞ്ഞപ്പോള്‍ അത് സീമാസിന്റെ മറ്റു ബ്രാഞ്ചിന്റേതാണെന്ന് പറഞ്ഞ് പെരുമ്പാവൂര്‍ കടയുടമ തലയൂരിയിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിക്ക് പരാതി നല്‍കി. ഇതോടെ പെരുമ്പാവൂര്‍ ബ്രാഞ്ചിന് മാലിന്യം മാറ്റാന്‍ നഗരസഭ സെക്രട്ടറി കത്തു നല്‍കിയെങ്കിലും അവര്‍ മാറ്റാന്‍ തയ്യാറായില്ല. വീണ്ടും നഗരസഭയ്ക്ക് പരാതി നല്‍കിയപ്പോള്‍ രാത്രി ചിലരെത്തി മാലിന്യം കത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ സമ്മതിച്ചില്ല. ഇതോടെ ഇവര്‍ ശ്രമം ഉപേക്ഷിച്ചു. മാലിന്യം നീക്കണമെന്നാവശ്യപെട്ട് വീണ്ടും നഗരസഭ നോട്ടീസ് നല്‍കി. ഇതിനൊരു മറുപടി നല്‍കാന്‍പോലും വസ്ത്രസ്ഥാപനം തയ്യാറായില്ലെന്ന് പരാതിയുണ്ട്. ഇതേസമയം ഇന്നലെ അവധിയായതിനാല്‍ സീമാസിന്റെ ജീവനക്കാരെത്തി ജെസിബി കൊണ്ട് മാലിന്യം കുഴിച്ചു മൂടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. ഇതോടെ സ്ഥലത്ത് ചെറിയ കശപിശയുണ്ടായി. തുടര്‍ന്ന് നാട്ടുകാര്‍ പെരുമ്പാവൂര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. സ്ഥലത്തെ റസിഡന്റ്‌സ് അസോസിയേഷന്‍ ഉള്‍പെടെ നിരവധി പരാതികള്‍ നഗരസഭയിലും ഉന്നതാധികാരികള്‍ക്കും നല്‍കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക