|    Oct 17 Wed, 2018 12:41 pm
FLASH NEWS

സീബ്രാ ലൈനില്ല; പട്ടാമ്പിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥ

Published : 30th January 2017 | Posted By: fsq

പട്ടാമ്പി:സീബ്രാ ലൈനുകള്‍ മാഞ്ഞു പോയതിനാല്‍ പട്ടാമ്പി നഗരസഭയിലും പരിസര പ്രദേശങ്ങളിലുള്ള റോഡുകളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു.  റോഡുകളുടെ വീതിക്കുറവും അമിത വേഗതയും കൂടിയാവുമ്പോള്‍ അപകടങ്ങളുടെ എണ്ണവും ഏറുകയാണ്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രം പട്ടാമ്പി നിയോജക മണ്ഡലത്തില്‍ മാത്രം അപകടങ്ങളില്‍ പന്ത്രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. കഴിഞ്ഞ ആഴ്ചയില്‍ പെരിന്തല്‍മണ്ണ റോഡില്‍ ആമയൂര്‍ പെട്രോള്‍ പമ്പിനടുത്ത് ഹിന്ദൂസ്ഥാന്‍ പെട്രോളിയം ഡീലറായ വയോധികനായ ഓടുപാറ പരീക്കുട്ടി ഹാജി മരണപ്പെട്ടിരുന്നു. പെരിന്തല്‍മണ്ണ -ഗുരുവായൂര്‍, പാലക്കാട് -പൊന്നാനി എന്നീ രണ്ട് സംസ്ഥാന പാതകള്‍ ഒരുമിച്ച് ചേരുന്ന പട്ടാമ്പി നഗരത്തില്‍ ഭാരതപ്പുഴയുടെ തെക്ക് ഭാഗത്തുള്ള പഴയ കടവ് റോഡ് മുതല്‍ പെരിന്തല്‍ മണ്ണ റോഡ് വരെ രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ഏഴ് വരെ ഗതാഗത കുരുക്കും അപകടങ്ങള്‍ക്ക് കാരണമാകുകയാണ്. വെളിച്ചമില്ലാത്ത പട്ടാമ്പി പാലത്തില്‍ കൂടി വൈകുന്നേരം മുതല്‍ അര്‍ദ്ധ രാത്രി വരെയുള്ള യാത്ര വന്‍ അപകട സാധ്യതയാണുണ്ടാക്കുന്നത്. പാലക്കാട് റോഡില്‍ പട്ടാമ്പി മുതല്‍ വാടാനംകുര്‍ശി റെയില്‍വെ ഗെയിറ്റ് വരെയുള്ള റോഡില്‍ ചെര്‍പ്പുളശ്ശേരി ജംഗ്ഷന്‍ മുതല്‍ പല സ്ഥലങ്ങളിലും വീതി കുറവായതിനാല്‍ രണ്ട് ഭാഗത്തേക്കും വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍ നടയാത്രക്കാരാണ് ഏററവുമധികം ദുരിതം അനുഭവിക്കുന്നത്. ഇതെ അവസ്ഥ തന്നെയാണ് പട്ടാമ്പി പാലത്തിന് മുകളിലൂടെ യാത്ര ചെയ്യുന്നവര്‍ക്കും. ഞാങ്ങാട്ടിരി ഇറക്കത്തിലും വടക്കെ മാട്ടായയിലും അപകടങ്ങള്‍ പതിവാണ്.
കഴിഞ്ഞ വര്‍ഷം നവംബിില്‍ പട്ടാമ്പി- കൂറ
റനാട് റോഡില്‍ പെട്രോള്‍ പമ്പിന് മുന്‍വശം കാറും ലോറിയും കൂട്ടിയിടിച്ച് കാറോടിച്ചിരുന്ന തൃശൂര്‍ സ്വദേശിയായ ഗൃഹനാഥന്‍ മരിച്ചിരുന്നു. പട്ടാമ്പി പാലത്തില്‍ വച്ചുണ്ടായ ബൈക്കപകടത്തില്‍ ഒരു യുവാവ് മരണപ്പെട്ടു. ജനുവരിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കളും മരിച്ചിരുന്നു. മേഖലയില്‍ അപകടങ്ങള്‍ കുറക്കാനാവശ്യമായ മുന്‍ കരുതലെടുക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss