|    Dec 11 Tue, 2018 2:18 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സീനിയോറിറ്റി മറികടന്ന് ബെഹ്‌റയെ നിയമിച്ചതെന്തിന്?; മുഖ്യമന്ത്രിയോട് മുല്ലപ്പള്ളി

Published : 5th December 2018 | Posted By: kasim kzm

തിരുവനന്തപുരം: നാലു സീനിയര്‍ ഡിജിപിമാരെ മറികടന്ന് ലോക്‌നാഥ് ബെഹ്‌റയെ എന്തുകൊണ്ട് സംസ്ഥാന പോലിസ് മേധാവിയാക്കി എന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ അനിഷ്ടം മറികടന്നാണ് പ്രധാനമന്ത്രി മോദിയെ കണ്ടശേഷം മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്‍ഐഎയില്‍ നിന്ന് ബെഹ്‌റയെ മാറ്റിനിര്‍ത്താനുണ്ടായ സാഹചര്യം കഴിഞ്ഞദിവസം വാര്‍ത്തയായിട്ടുണ്ട്. ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനെന്ന് ആരോപിക്കപ്പെടുന്ന യാസീന്‍ ഭട്കല്‍ പിടിയിലായ വിവരം പുറത്തുവിട്ട പശ്ചാത്തലത്തിലാണ് ബെഹ്‌റയെ മാറ്റിനിര്‍ത്തിയതെന്നാണ് ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്ത വന്നത്.
ലാവ്‌ലിന്‍ കേസന്വേഷണത്തില്‍ നിന്നു രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബെഹ്‌റയെ പോലിസ് മേധാവിയാക്കിയതെന്നും മുല്ലപ്പള്ളി പരോക്ഷമായി സൂചിപ്പിച്ചു. സര്‍വഥാ യോഗ്യനെന്ന് വിശേഷിപ്പിക്കുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ അസാധാരണ പ്രത്യേകതയെന്തെന്നു വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
പിണറായി വിജയനും നരേന്ദ്രമോദിക്കും ഇടയിലുള്ള പാലമാണ് ബെഹ്‌റയെന്ന് മുല്ലപ്പള്ളി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
എന്നാല്‍, ഫയലുകള്‍ കണ്ടുവെന്ന് വെളിപ്പെടുത്തിയ മുല്ലപ്പള്ളി അന്ന് മന്ത്രിസ്ഥാനത്തിരുന്നിട്ടും എന്തുകൊണ്ടാണ് നടപടിയെടുക്കാതിരുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss