|    Dec 14 Fri, 2018 11:00 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സീനിയര്‍ ബുഷ്്: പശ്ചിമേഷ്യയെ കലുഷിതമാക്കിയ പ്രസിഡന്റ്്്‌

Published : 2nd December 2018 | Posted By: kasim kzm

വാഷിങ്ടണ്‍: പശ്ചിമേഷ്യയെ കലുഷിതമാക്കിയ നയനിലപാടുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചയാള്‍ എന്ന നിലയിലാണ് അന്തരിച്ച യുഎസ് മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ല്യു ബുഷ്ഓര്‍മിക്കപ്പെടുക. പശ്ചിമേഷ്യയെ അസ്വസ്ഥമാക്കിയ ഇറാഖ്-കുവൈത്ത് (1991ലെ ഗള്‍ഫ്് യുദ്ധം)യുദ്ധത്തില്‍ സൈനിക ഇടപെടല്‍ നടത്തിയത് ബുഷിന്റെ തീരുമാനപ്രകാരമായിരുന്നു. വ്യോമയുദ്ധം മാത്രമല്ല, കരയുദ്ധത്തിലും അന്ന് അമേരിക്ക പങ്കെടുത്തു.
തര്‍ക്കത്തിലിരിക്കുന്ന എണ്ണപ്പാടങ്ങളില്‍ നിന്നു കക്രൂഡോയില്‍ പമ്പ് ചെയ്തു എന്നാരോപിച്ചായിരുന്നു ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ കുവൈത്തിനെതിരേ സൈനികനീക്കം തുടങ്ങിയത്. എന്നാല്‍, ബുഷ് 30 രാജ്യങ്ങളുടെ സഖ്യം രൂപീകരിച്ച് ഇറാഖിനെതിരേ സൈനിക നീക്കം നടത്തുകയായിരുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ യുഎസിന്റെ സ്വാധീനം വര്‍ധിപ്പിക്കുകയായിരുന്നു ലക്ഷ്യം.
അവസാനത്തെ ഇറാഖി സൈനികനെയും പുറത്താക്കിയ ശേഷമായിരുന്നു യുഎസ് സഖ്യസൈന്യം കുവൈത്തില്‍ നിന്നു മടങ്ങിയത്. ബുഷിന്റെ കാലഘട്ടത്തിലായിരുന്നു പാനമയിലെ സൈനിക നീക്കവും ബെര്‍ലിന്‍ മതില്‍ തകര്‍ന്നതും. വാഴ്‌സോ കരാര്‍ ശിഥിലമാവാനും സോവിയറ്റ് യൂനിയന്റെ പതനത്തിനും കാരണമായത് ബുഷിന്റെ ഇടപെടലുകളായിരുന്നു. എന്നാല്‍ യുദ്ധത്തില്‍ വിജയം ബുഷിന് തന്നെ ആയിരുന്നെങ്കിലും പിന്നീട് തിരിച്ചടികളാണു ലഭിച്ചത്. 1992ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ബുഷ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ബില്‍ ക്ലിന്റനോട് തോല്‍ക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ഏറെ നാള്‍ നിശ്ശബ്ദനായിരുന്ന ബുഷ് ക്ലിന്റനെ പരാജയപ്പെടുത്തി മകന്‍ ബുഷ് അധികാരമേറ്റെടുത്തപ്പോള്‍ ബുഷ് വീണ്ടും സജീവമായി. രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്ത അവസാന പ്രസിഡന്റ് ആയിരുന്നു ബുഷ്. 18ാം വയസ്സിലാണ് ബുഷ് പഠനം ഉപേക്ഷിച്ച് രണ്ടാം ലോകയുദ്ധത്തില്‍ പോരാട്ടത്തിനിറങ്ങിയത്്.1945 വരെ സേവനം തുടര്‍ന്നു. അതിനുശേഷം യേല്‍ യൂനിവേഴ്‌സിറ്റിയില്‍ ബിരുദ പഠനത്തിന് ചേര്‍ന്ന ബുഷ് എണ്ണ വ്യാപാരത്തിലേക്കു കളംമാറ്റുകയായിരുന്നു. 40ാമത്തെ വയസ്സിലാണ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ബുഷിന്റെ സംസ്‌കാരച്ചടങ്ങുകളേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ടെക്‌സസില്‍ ഭാര്യയുടെ ശവകുടീരത്തിനു സമീപമായിരിക്കും ബുഷിന്റെ സംസ്‌കാരമെന്നാണ് വിലയിരുത്തല്‍. യുഎസില്‍ 30 ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss