|    Oct 24 Wed, 2018 1:47 am
FLASH NEWS

സി സോണ്‍ കലോല്‍സവം ഇന്ന് മിഴിതുറക്കും

Published : 1st May 2017 | Posted By: fsq

 

മലപ്പുറം:   കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സി സോണ്‍ മല്‍സരത്തിന്റെ സ്റ്റേജ് മല്‍സരങ്ങള്‍ക്ക് തിങ്കളാഴ്ച  അരങ്ങുണരും. മലപ്പുറം ഗവണ്‍മെന്റ് കോളജ് മുഖ്യവേദിയായി നടക്കന്ന സ്റ്റേജ് മല്‍സരങ്ങള്‍ക്ക് നാല് സ്റ്റേജുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.  121 അഫിലിയേറ്റഡ് കോളജുകളില്‍നിന്നുള്ള അയ്യായിരത്തോളം പ്രതിഭകള്‍ മാറ്റുരക്കും.  61 ഇനങ്ങളിലാണ് സ്റ്റേജ് മല്‍സരങ്ങള്‍. രാവിലെ ഒന്‍പതിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. പത്തിന് നിയുക്ത എംപി പി കെ കുഞ്ഞാലിക്കുട്ടി പരിപാടിയുടെ ഉദ്ഘാടനം നടത്തും. പി ഉബൈദുല്ല എംഎല്‍എ അധ്യക്ഷനാകും. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ്ചാന്‍സ്‌ലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍, പിവി അബ്ദുല്‍ വഹാബ് എംപി, എംഎല്‍എമാരായ എ പി അനില്‍കുമാര്‍, ടി വി ഇബ്രാഹീം, ആബിദ് ഹുസൈന്‍ തങ്ങള്‍, പി അബ്ദുല്‍ ഹമീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് പുല്‍പ്പാടന്‍ സക്കീന, നഗരസഭ ചെയര്‍ പേഴ്‌സണ്‍ സി എച്ച് ജമീല, പി കെ ഫിറോസ്, ഡോ. രാജന്‍ നമ്പ്യാര്‍, ഡോ. ഗീത നമ്പ്യാര്‍, കെ എന്‍ എ ഖാദര്‍, വി വി പ്രകാശ്, പി പി വാസുദേവന്‍, സി ശരത് പ്രസാദ് എന്നിവര്‍ പങ്കെടുക്കും.  28ന് ആരംഭിച്ച കലോല്‍സവത്തിന്റെ സ്റ്റേജിതര മല്‍സരങ്ങള്‍ ഇന്നലെ സമാപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss