|    May 25 Thu, 2017 12:38 pm
FLASH NEWS

സി.ബി.ഐ അസംബന്ധങ്ങളുടെ ഘോഷയാത്ര നടത്തുന്ന ഏജന്‍സി: പിണറായി

Published : 10th February 2016 | Posted By: G.A.G

PINARAYI_VIJAYAN_

പത്തനംതിട്ട: സി.ബി.ഐ അസംബന്ധങ്ങളുടെ ഘോഷയാത്ര നടത്തുന്ന ഏജന്‍സിയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് സിബിഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു പിണറായി.

സി.പി.എം തലശേരിയില്‍ വര്‍ഗീയ കലാപം നടത്താന്‍ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട് നല്‍കിയവരാണ് സിബിഐ. ഇപ്പോള്‍ ബി.ജെ.പിയ്്ക്കു വേണ്ടിയും മുന്‍പ് കോണ്‍ഗ്രസിനു വേണ്ടിയുമാണ് സി.ബി.ഐ പ്രവര്‍ത്തിച്ചത്. തങ്ങളുടെ മുഴുവന്‍ പ്രവര്‍ത്തകരും ജയിലില്‍ കിടന്നാലും തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ഇതുകൊണ്ടെന്നും പാര്‍ട്ടിയെ ഇല്ലാതാക്കാമെന്ന് സി.ബി.ഐ കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ മദ്യനയം രാഹുല്‍ ഗാന്ധി തന്നെ വ്യക്തമാക്കണം. മിസോറാമിലും നാഗാലാന്‍ഡിലും  മദ്യ നിരോധനം എടുത്തുകളഞ്ഞവര്‍ അവിടുത്തെ നിലപാട് മാറ്റിയ ശേഷം മറ്റു സംസ്ഥാനങ്ങളിലെ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നതല്ലേ ഉചിതമെന്നും പിണറായി ചോദിച്ചു
ഹരിയാനയിലും , കര്‍ണാടകത്തിലും മദ്യലോബിയുമായി കോണ്‍ഗ്രസിനുള്ള ബന്ധം പല തവണ മറനീക്കി പുറത്തുവന്നിട്ടുണ്ടെന്നും പിണറായി ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day