|    Aug 17 Thu, 2017 1:11 pm
FLASH NEWS
Home   >  Kerala   >  

സി.പി.എം.നേതാക്കളുടെ വീടിന് നേരെ ബോംബേറ്: പത്ത് പേര്‍ക്കെതിരേ കേസെടുത്തു

Published : 5th June 2017 | Posted By: shins

കൂത്തുപറമ്പ്: മാങ്ങാട്ടിടം ശങ്കരനെല്ലൂരില്‍ സി.പി.എം.നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തു. (19), ലിധിന്‍ (20), നിധീഷ് (22) എന്നിവരുള്‍പ്പെടെ 10 പേര്‍ക്കെതിരേയാണ് കുത്തുപറമ്പ് പോലീസ് കേസെടുത്തത്. ഞായറാഴ്ച രാത്രിയോടെയാണ് ശങ്കരനെല്ലൂര്‍ രചനാ ബ്രാഞ്ച് സെക്രട്ടറി സി.കെ.ചന്ദ്രന്‍, ശങ്കരനെല്ലൂര്‍ സൗത്ത് മുന്‍ ബ്രാഞ്ച് സെക്രട്ടറി കൈപ്പച്ചേരി രമേശ് ബാബു എന്നിവരുടെ വീടുകള്‍ക്ക് ആക്രമണം ഉണ്ടായത്. സി.കെ. ചന്ദ്രന്‍ (52)ഭാര്യ എ.സുമതി (48) മകന്റെ ഭാര്യ ദര്‍ശന (20) എന്നിവര്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച്ച വൈകിട്ട് മാങ്ങാട്ടിടം കിണറ്റിന്റവിടയില്‍ ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റ് നടത്തിയിരുന്നു. ഇതിനെതിരേയുള്ള പ്രതികാരനടപടിയാണ് ആക്രമണമെന്നാണ് സിപിഎം ആരോപിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക