|    Oct 22 Sun, 2017 5:03 am
Home   >  News now   >  

സിപിഎം അക്രമത്തെ ജനകീയമായി നേരിടും -എസ്ഡിപിഐ

Published : 23rd June 2016 | Posted By: sdq

കണ്ണൂര്‍: ജനാധിപത്യ അവകാശങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുമ്പോള്‍ മറ്റുപാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സ്റ്റാലിനിസ്റ്റ് രീതി ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറാവണമെന്ന് എസ്ഡിപിഐ. ചാവശ്ശേരിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ സാജിറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സിപിഎം അക്രമം പ്രതിഷേധാര്‍ഹമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പികെ ഉസ്മാന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
അസഹിഷ്ണുതയുടെ കേരളീയ പതിപ്പായി സിപിഎം മാറി. അക്രമികളെ വഴിവിട്ട് സഹായിക്കുന്ന സിപിഎം ശൈലി നാട്ടിലെ ക്രമസമാധാനാന്തരീക്ഷം തകര്‍ക്കുന്നതിന് മാത്രമേ ഉപകരിക്കൂ. ആയുധങ്ങള്‍ താഴെവെച്ച് സംവാദത്തിന്റെയും ചര്‍ച്ചയുടെയും വഴിയിലേക്ക് വരാന്‍ സിപിഎമ്മിനാവണം. അല്ലാത്തപക്ഷം അക്രമത്തെ ജനകീയമായി നേരിടാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാവും. സിപിഎം അക്രമത്തില്‍ ഗുരുതരമായി പരിക്കുപറ്റിയ സാജീറിനെ അദ്ദേഹം ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക