|    Oct 24 Wed, 2018 8:07 am
FLASH NEWS
Home   >  Todays Paper  >  page 11  >  

സി കെ നായിഡു ട്രോഫി ക്രിക്കറ്റ് : അണ്ടര്‍ 23 കേരള ടീമിനെ പ്രഖ്യാപിച്ചു

Published : 21st September 2017 | Posted By: fsq

 

കൊച്ചി: അടുത്തമാസം ആരംഭിക്കുന്ന കേണല്‍ സി കെ നായിഡു ട്രോഫി ക്രിക്കറ്റ് മല്‍സരത്തിനുള്ള അണ്ടര്‍ 23 കേരള ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെ ഫാബിദ് ഫാറൂഖ് അഹമ്മദ് നയിക്കും. സിജോമോന്‍ ജോസഫ് (വൈസ് ക്യാപ്റ്റന്‍), വിഷ്ണു രാജ് (വിക്കറ്റ് കീപ്പര്‍), രോഹന്‍ എസ് കുന്നുമ്മല്‍, ആനന്ദ് കൃഷ്ണന്‍, അനുജ് ജോതിന്‍, ആല്‍ബിന്‍ ഏലിയാസ്, കെ സി അക്ഷയ്, അത്തിഫ് ബിന്‍ അഷ്‌റഫ്, എഫ് ഫാനൂസ്, വൈശാഖ് ചന്ദ്രന്‍, റാബിന്‍ കൃഷ്ണ, ആനന്ദ് ജോസഫ്, വിശ്വേശര്‍ എ സുരേഷ്, വിഷ്ണു എന്‍ ബാബു എന്നിവരാണ് ടീമംഗങ്ങള്‍. ഒക്ടോബര്‍ എട്ടിന് ഗുജറാത്തിനെതിരെയാണ് കേരളത്തിന്റെ ആദ്യ മല്‍സരം. 15ന് ഹരിയാന, 25ന് മുംബൈ, നവംബര്‍ 11ന് തമിഴ്‌നാട് ടീമുകളെയും നേരിടും. ഇന്നു മുതല്‍ ഒക്ടോബര്‍ അഞ്ചുവരെ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് കേരള ടീമിന്റെ പരിശീലനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss