|    Jun 20 Wed, 2018 7:08 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സികെ ജാനു സംഘപരിവാരത്തിന്റെ പെയ്ഡ് ആക്റ്റിവിസ്റ്റ്: ഗീതാനന്ദന്‍

Published : 18th January 2017 | Posted By: fsq

ck-janu

തൊടുപുഴ: സി കെ ജാനു സംഘപരിവാരത്തിന്റെ  പെയ്ഡ് ആക്റ്റിവിസ്റ്റായി മാറിയെന്ന് ആദിവാസി ഗോത്രമഹാസഭാ കണ്‍വീനര്‍ എം ഗീതാനന്ദന്‍. തൊടുപുഴയില്‍ വാര്‍ത്താസമ്മേളനത്തിലാണ് പഴയ സഹപ്രവര്‍ത്തകയ്‌ക്കെതിരേ ഗീതാനന്ദന്‍ ആരോപണമുന്നയിച്ചത്. സംഘപരിവാരത്തിന്റെ ചട്ടുകമായി മാറിയ ജാനു ആദിവാസി എന്ന പേരുപോലും പറയാന്‍ മടിക്കുന്നു. മുത്തങ്ങാ സമരത്തില്‍ പോലിസ് മര്‍ദനമേറ്റ് ജീവച്ഛവങ്ങളായി കഴിയുന്ന ആദിവാസി സഹപ്രവര്‍ത്തകരെ ജാനു തിരിഞ്ഞുനോക്കുന്നില്ലെന്ന് ഗീതാനന്ദന്‍ പറഞ്ഞു. ജാനുവിനൊപ്പം ദലിതര്‍ക്കുവേണ്ടി പതിറ്റാണ്ടിലേറെ പോരാട്ടം നടത്തിയയാളാണ് താന്‍. അപ്പോഴൊന്നും തന്റെ ജാതിയെന്തെന്ന് ജാനു അന്വേഷിച്ചിട്ടില്ല. ബിജെപിക്കൊപ്പം കൂടിയ ശേഷം തന്റെ ജാതി വിവാദമാക്കാനാണ് ജാനുവിന്റെ ശ്രമം. അടിമാലി പടിക്കപ്പിലും മറ്റും ആദിവാസികളുടെ പോരാട്ടം കണ്ടില്ലെന്ന് നടിച്ച ജാനു ഗവിയിലടക്കം ബിജെപിക്കു വേണ്ടി നടത്തിയത് ആദിവാസികളല്ലാത്തവര്‍ക്കു വേണ്ടിയുളള സമരമാണെന്നും ഗീതാനന്ദന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss