|    Jun 27 Tue, 2017 12:21 am
FLASH NEWS
Home   >  Todays Paper  >  page 10  >  

സി കെ അബ്ദുല്ല മാസ്റ്റര്‍ അന്തരിച്ചു

Published : 1st November 2016 | Posted By: SMR

പട്ടാമ്പി: മുസ്‌ലിംലീഗ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റും പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ സി കെ അബ്ദുല്ല മാസ്റ്റര്‍ (61) അന്തരിച്ചു. സ്വാശ്രയ എന്‍ജിനീയറിങ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും മൈനോറിറ്റി പ്രഫഷനല്‍ കോളജ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഇന്നലെ വൈകീട്ട് നാലോടെ പട്ടാമ്പിയിലെ വസതിയില്‍ ഹൃദയാഘാതംമൂലമാണ് മരണം. ഖബറടക്കം ഇന്ന് പകല്‍ 11ന് പട്ടാമ്പി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ഷൊര്‍ണൂര്‍ കുളപ്പുള്ളി അല്‍അമീന്‍ എജ്യുക്കേഷനല്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി, മഞ്ചേരി ഏറനാട് നോളജ് സിറ്റി ജനറല്‍സെക്രട്ടറി, കുളപ്പുള്ളി അല്‍അമീന്‍ എന്‍ജിനീയറിങ് കോളജ് ജനറല്‍സെക്രട്ടറി, ഓങ്ങല്ലൂര്‍ അല്‍ഹുദാ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജനറല്‍സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചുവരുകയായിരുന്നു.
ഭാര്യ: കെ എം ബീഗം സാബിറ ടീച്ചര്‍ (വനിതാലീഗ് പട്ടാമ്പി നിയോജകമണ്ഡലം പ്രസിഡന്റ്). മക്കള്‍: ഡോ. മന്‍സൂര്‍ (പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ്), മുജീര്‍ (റിയാദ്), മാജിദ. മരുമക്കള്‍: ഡോ. സഫീന (പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ്), ജൗഹറ, ശിഹാബ് (ഏറനാട് നോളജ് സിറ്റി പിആര്‍ഒ). ചെമ്പുലങ്ങാട് പരേതനായ ചേരുംകുഴി അലവിയുടെ മകനാണ്. മാതാവ്: ഫാത്തിമ.
മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ വൈസ് പ്രസിഡന്റ്, പട്ടാമ്പി നിയോജകമണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, മുസ്‌ലിംലീഗ് പാലക്കാട് ജില്ലാ സെക്രട്ടറി, പട്ടാമ്പി നിയോജക മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. 20 വര്‍ഷം ഓങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്തംഗമായ അദ്ദേഹം ദീര്‍ഘകാലം വൈസ് പ്രസിഡന്റുമായി. 15 വര്‍ഷത്തോളം അധ്യാപകനായി സേവനം ചെയ്തു. മുസ്‌ലിം ലീഗിന്റെ അധ്യാപക സംഘടനയായ കെഎസ്ടിയു കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക