|    Jul 26 Wed, 2017 2:30 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സി എഫ് തോമസിന് എതിരേ സഹോദരന്‍ മല്‍സരരംഗത്ത്

Published : 28th April 2016 | Posted By: SMR

ചങ്ങനാശ്ശേരി: കേരളാ കോണ്‍ഗ്രസ്(എം) നേതാവും ചങ്ങനാശ്ശേരി യുഡിഎഫ് സ്ഥാനാര്‍ഥിയുമായ സി എഫ് തോമസ് എംഎല്‍എക്ക് തലവേദന സൃഷ്ടിച്ച് ഒരു സ്ഥാനാര്‍ഥികൂടി. സഹോദരനും കേരളാ കോണ്‍ഗ്രസ് (എം) നേതാവുമായ സാജന്‍ ഫ്രാന്‍സിസാണ് മല്‍സരത്തിനൊരുങ്ങുന്നത്. 29ന് അദ്ദേഹം പത്രിക സമര്‍പ്പിക്കും.
ചങ്ങനാശ്ശേരി നിയോജകമണ്ഡലം വികസന സമിതി ചെയര്‍മാനാണ്. വിവിധ സംഘടനകളില്‍ നിന്നും സാംസ്‌കാരിക നേതാക്കന്മാരില്‍ നിന്നും ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് മല്‍സരിക്കുന്നതെന്നും നിരവധിതവണ എംഎല്‍എയായ സി എഫ് തോമസ് മാറിനില്‍ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിലെ ഡോ. കെ സി ജോസഫാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അല്‍ത്താഫ് ഹസ്സന്‍(എസ്ഡിപിഐ-എസ്പി), ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍(എന്‍ഡിഎ), കോണ്‍ഗ്രസ് മുന്‍ ബ്ലോക്കു പ്രസിഡന്റ് പി സുരേഷ്, സോജന്‍ പവിയാനോസ് എന്നിവരും മല്‍സരിക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക