|    Feb 21 Wed, 2018 4:24 pm
FLASH NEWS

സി എന്‍ ജയദേവന്‍ എംപി ഇടപെട്ടു; അനൂപ് ഇനി നാട്ടിലേക്

Published : 10th January 2017 | Posted By: fsq

 

ക്തൃശൂര്‍: ആറുമാസത്തോളം നാട്ടിലേക്ക് വരാന്‍സാധിക്കാതെ സൗദിയില്‍ കുടുങ്ങിയ അനൂപ് മോഹനെ സി എന്‍ ജയദേവന്‍ എംപി ഇടപെട്ട് നാട്ടിലേക്ക് വരാനുള്ള സൗകര്യം ഒരുക്കി. പീച്ചി പട്ടിലുകുഴി തൊണ്ടിപറമ്പില്‍ മോഹനന്റെയും സുനിതയുടെയും മകന്‍ അനൂപ് മോഹന്‍ 2014 ജൂണ്‍ അഞ്ചിന് വിസിറ്റിങ് വിസയില്‍ സൗദിയിലെ ഹെയിലില്‍ ജോലിക്കുപോയതാണ്. നാട്ടില്‍ ടൈല്‍ പണി ചെയ്തിരുന്ന അനൂപ് പത്രത്തിലെ പരസ്യം കണ്ടാണ് സൗദിയിലേക്ക് പോയത്. രണ്ടുവര്‍ഷം കോണ്‍ട്രാക്ടില്‍ പണി പൂര്‍ത്തീകരിച്ചിട്ടും തിരിച്ചറിയല്‍ രേഖ പുതുക്കുന്നതിനും നാട്ടിലേക്ക് തിരിച്ചുപോവാന്‍ അറബി സമ്മതിക്കാത്തതും അനൂപിനെ  കുടുക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയി ല്‍ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതേതുടര്‍ന്ന് എംപിക്ക് നിവേദനം സമര്‍പ്പിക്കുകയായിരുന്നുവെന്ന് അനൂപിന്റെ അമ്മ സുനിത പറഞ്ഞു. വിഷയത്തില്‍ ഇടപെട്ട് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് സി എന്‍ ജയദേവന്‍ എംപി കേന്ദ്ര മന്ത്രി സുഷമ സ്വരാജിന് നിവേദനം നല്‍കിയതിനെതുടര്‍ന്നാണ് അനൂപിനെ നാട്ടില്‍കൊണ്ടുവരാനുള്ള നടപടികള്‍ വേഗത്തിലായത്. നാളെ രാവിലത്തെ ഫ്‌ളൈറ്റിന് അനൂപിന് നാട്ടില്‍ എത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കികഴിഞ്ഞു. അനൂപിന്റെ ഒപ്പം പ്രവര്‍ത്തിച്ചിരുന്ന മലപ്പുറത്തുള്ള നാലുയുവാക്കളും നാളെ നാട്ടില്‍ എത്തും. നാട്ടിലേക്ക് വരാനുള്ള വിസയും ടിക്കറ്റുമെല്ലാം സ്‌പോണ്‍സറായ അറബി തന്നെ ശരിയാക്കി കൊടുത്തതായും അനൂപിന്റെ വീട്ടുകാര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss