|    Feb 22 Thu, 2018 12:41 pm
FLASH NEWS

സി എച്ച് ഹരിദാസ് ആദര്‍ശ ശുദ്ധിയുള്ള നേതാവ്‌

Published : 10th January 2017 | Posted By: fsq

 

കോഴിക്കോട്: കേരള രാഷ്ട്രീയത്തില്‍ ആദര്‍ശ ശുദ്ധിയോടെ പ്രവര്‍ത്തിച്ച നേതാവായിരുന്നു അന്തരിച്ച സി എച്ച് ഹരിദാസ് എന്ന് വലിയങ്ങാടിയില്‍ തൊഴിലാളികള്‍ സംഘടിപ്പിച്ച ഹരിദാസ് ചരമവാര്‍ഷികാചരണം അഭിപ്രായപ്പെട്ടു. നാഷനല്‍ ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് യൂനിയന്‍ (ഐഎന്‍ടിയുസി) സംഘടിപ്പിച്ച അനുസ്്മരണ ചടങ്ങ് മുന്‍ മേയറും സി എച്ച് ഹരിദാസിന്റെ സഹപ്രവര്‍ത്തകനുമായ അഡ്വ. സി ജെ റോബിന്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ അമ്പലപ്പള്ളി മാമുക്കോയ അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് അഡ്വ. എം രാജന്‍, വൈസ് പ്രസിഡന്റ് മൂസ പന്തീരാങ്കാവ്, പിഎംഎ നാസര്‍, അഡ്വ. പി എം നിയാസ്, ടി ഷെറീഫ, കെ പി കബീര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss