|    May 24 Wed, 2017 3:35 pm
FLASH NEWS

സി എച്ച് മുഹമ്മദ് കോയ മതേതരത്വം ഉയര്‍ത്തിപ്പിടിച്ച നേതാവ്: പി കെ കുഞ്ഞാലിക്കുട്ടി

Published : 12th October 2016 | Posted By: Abbasali tf

കാസര്‍കോട്:സിഎച്ച് മുഹമ്മദ് കോയ എല്ലാ വിഭാഗം ജനങ്ങളെയും ഒരേ കണ്ണില്‍ കാണുകയും മതേതരത്വം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത നേതാവായിരുന്നുവെന്ന് മുസ്്‌ലിംലീഗ് ദേശീയ ഖജാഞ്ചിയും നിയമസഭ പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സിഎച്ച് അനുസ്്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന ഒരു ജനതയെ കൈപിടിച്ചുയര്‍ത്തിയത് സിഎച്ചിന്റെ ശ്രമംകൊണ്ടാണ്. വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് സിഎച്ച് മുഹമ്മദ് കോയ നടത്തിയത്്. ഇന്നു കാണുന്ന വിദ്യാഭ്യാസ പുരോഗതിയില്‍ സിഎച്ചിനോട് നാം കടപ്പെട്ടവരായിത്തീരണം. തീവ്രവാദത്തിനെതിരെ എന്നും ശക്തമായി പ്രതികരിക്കാന്‍ സിഎച്ച് മുന്നോട്ടുവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ തീവ്രവാദത്തിനെതിരെയുള്ള പ്രസംഗം ഇന്നും മാറ്റൊലി കൊള്ളുന്നുണ്ട്. രാജ്യത്ത് തീവ്രവാദം വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ വിശ്വാസിയുടെ മുഖത്ത് കരിവാരിത്തേക്കുന്ന തീവ്രവാദ ശക്തികള്‍ക്കെതിരെ പോരാടാന്‍ ഓരോ മുസ്്‌ലിം ലീഗ് പ്രവര്‍ത്തകനും മുന്നോട്ടുവരണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. എം സി ഖമറുദ്ദീന്‍, കെപിസിസി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, ഡിസിസി പ്രസിഡന്റ്് അഡ്വ. സി കെ ശ്രീധരന്‍, പാറക്കല്‍ അബ്ദുല്ല എംഎല്‍എ, സി ടി അഹമ്മദലി, എ അബ്ദുര്‍ റഹ്്മാന്‍, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കല്ലട്ര മാഹിന്‍ ഹാജി, ടി ഇ അബ്ദുല്ല, കെ എം ശംസുദ്ദീന്‍, എം അബ്ദുല്ല മുഗു, എ ജി സി ബഷീര്‍, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, അഷ്‌റഫ് എടനീര്‍ എന്നിവര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day