|    Oct 20 Sat, 2018 9:30 pm
FLASH NEWS

സി എച്ച് തലമുറകളുടെ വഴികാട്ടിയും സാംസ്‌കാരിക മുന്നേറ്റത്തിന്റെ ശില്‍പിയുമെന്ന്

Published : 29th September 2017 | Posted By: fsq

 

കാസര്‍കോട്: തലമുറകളുടെ വഴികാട്ടിയും സാംസ്‌കാരിക മുന്നേറ്റത്തിന്റെ ശില്‍പികളിലൊരാളുമായിരുന്നു സി എച്ച് മുഹമ്മദ് കോയയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സി എച്ച് ചരമദിനത്തോടനുബന്ധിച്ച് സംഘാടനത്തിലൂടെ ശാക്തീകരണം എന്ന പ്രമേയവുമായി മുസ്്‌ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന യുവതി സംഗമം കാസര്‍കോട് മുനിസിപ്പല്‍ വനിതാഭവന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി വീറോടെ വാദിക്കുമ്പോഴും ഇതര ജനവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും അര്‍ഹമായ മൂല്യം കല്‍പ്പിക്കാന്‍ സിഎച്ച് എന്ന ആ നല്ല ഭരണാധികാരിക്ക് കഴിഞ്ഞു. എല്ലാ വിഭാഗം ജനവിഭാഗങ്ങളുടെയും വികാരങ്ങള്‍ ഉള്‍ക്കൊണ്ട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ മുതല്‍ മുഖ്യമന്ത്രി പദം വരെ വഹിച്ചപ്പോഴൊക്കെ ജനനന്മ കൈമുതലാക്കിയുള്ള നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചത്. പുതിയ യൂനിവേഴ്‌സിറ്റികള്‍ ആരംഭിച്ചും യൂനിവേഴ്‌സിറ്റി യൂനിയനുകള്‍ പുനര്‍ജ്ജീവിപ്പിച്ചും പിന്നാക്ക മേഖലകളില്‍ സ്‌കൂളുകളും കോളജുകളും സ്ഥാപിച്ചും വിദ്യാഭ്യാസ രംഗം പരിഷ്‌കരിച്ചു. സെനറ്റില്‍ വിദ്യാര്‍ഥി പ്രാതിനിധ്യം കേരളത്തില്‍ ആദ്യമായി അനുവദിച്ചത് സിഎച്ചായിരുന്നു. അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. വനിതാലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍ മുഖ്യപ്രഭാഷണം നടത്തി. എം സി ഖമറുദ്ദീന്‍ സി എച്ച് അനുസ്മരണ പ്രഭാഷണം നടത്തി.സി ടി അഹമ്മദലി, എ. അബ്ദുര്‍റഹ്്മാന്‍, ഹക്കീം കുന്നില്‍, അഡ്വ. സുബ്ബയ്യറൈ, ആഷിഖ് ചെലവൂര്‍, എ കെ എം അഷ്‌റഫ്, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ആയിഷത്ത് താഹിറ, പി പി നസീമ, കെ പി മുഹമ്മദ് അഷ്‌റഫ്, ബീഫാത്തിമ ഇബ്രാഹിം, ഷാഹിന സലീം, ഫാത്തിമത്ത് സുഹ്‌റ, പി സി ഫൗസിയ, ടി കെപി ഷാഹിദ, യൂസുഫ് ഉളുവാര്‍, ഫരീദ സക്കീര്‍, സുഫൈജ അബൂബക്കര്‍, സമീറ മുംതാസ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss