|    May 22 Tue, 2018 3:49 am

സി എം വലിയുല്ലാഹിയുടെ വീട്ടിലെ ആണ്ട് നേര്‍ച്ച:ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published : 24th June 2017 | Posted By: fsq

 

നരിക്കുനി: മടവൂര്‍ സി എം വലിയുല്ലാഹിയുടെ വീട്ടില്‍ വെച്ച് നടത്തുന്ന 27 ാമത് ആണ്ട് നേര്‍ച്ചക്ക് ശവ്വാല്‍ 2 ന് ചിറ്റടിമീത്തലില്‍ തുടക്കമാവും. ശവ്വാല്‍ 2 ന് രാവിലെ 8 മണിക്ക് നടക്കുന്ന സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് ഖത്മുല്‍ ഖുര്‍ആനും മൗലിദ് പാരായണവും നടക്കും. ശവ്വാല്‍ 3 ന് വൈകീട്ട് 4ന് നടക്കുന്ന രിഫാഈ റാത്തീബിന് കൊയിലാട്ട് കുഞ്ഞി സീതി കോയ തങ്ങള്‍ നേതൃത്വം നല്‍കും. 8 മണിക്ക് നടക്കുന്ന ശാദുലി റാത്തീബിന് സി പി ശാഫി സഖാഫി ആവിലോറ, അബ്ദുല്‍ ലത്തീഫ് സഖാഫി മമ്പുറം, സി പി ഉബൈദ് സഖാഫി, അബ്ദുസ്സമദ് സഖാഫി മായനാട്, അബ്ദുല്‍ ജലീല്‍ സഖാഫി കാന്തപുരം, സി പി സിറാജ് സഖാഫി നേതൃത്വം നല്‍കും. ശവ്വാല്‍ 4 ന് രാവിലെ നടക്കുന്ന കൊടികയറ്റത്തിന് സയ്യിദ് കെ എസ് ആറ്റകോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് സകരിയ അല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ജാഫര്‍ കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് മുസമ്മില്‍ തങ്ങള്‍ വാവാട് നേതൃത്വം നല്‍ക്കും. തുടര്‍ന്ന് നടക്കുന്ന ആത്മീയ സമ്മേളനം കാന്തപുരം എ പി മുഹമ്മദ് മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്്‌ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, തളീക്കര മുഹമ്മലി ശിഹാബ് തങ്ങള്‍, കാന്തപുരം എപി അബൂബക്കര്‍ മുസ്്‌ലിയാര്‍, പെന്മള അബ്ദുല്‍ ഖാദര്‍ മുസ്്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, കെ കെ അഹമ്മദ് കുട്ടി മുസ്്‌ലിയാര്‍ കട്ടിപ്പാറ, പി ടി അബ്ദുല്‍ ഖാദര്‍ മുസ്്‌ല്യാര്‍ കല്‍ത്തറ, മുഹമ്മദ് അഹ്‌സനി പകര, പൊന്മള മുഹ് യിദ്ദീന്‍ കുട്ടി മുസ്്‌ലിയാര്‍,റാഫി അഹ്‌സനി കാന്തപുരം, കെ എം  അഹമ്മദ് ബാഖവി , ടി കെ അബ്ദുറഹിമാന്‍ ബാഖവി, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, കെ ആലിക്കുട്ടി ഫൈസി, ടി എ ുഹമ്മദ് അഹ്‌സനി സംബന്ധിക്കും. തുടര്‍ന്ന് നടക്കുന്ന ദിക്‌റ് ദുആ മജ്‌ലിസിന് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍ ,ഇ കെ ഹുസൈന്‍ മുസ്്‌ലിയാര്‍ പറമ്പില്‍ ബസാര്‍, യു കെ അബ്ദുല്‍മജീദ് മുസ്‌ല്യാര്‍, കെ ടി ഇസ്മാഈല്‍ സഖാഫി ഒളവണ്ണ, സി പി ശാഫി സഖാഫി, സി എം മുഹമ്മദ് അബുബക്കര്‍ സഖാഫി തുടങ്ങിയവര്‍ നേത്യത്വം നല്‍ക്കും. രാവിലെ 9 മണി മുതല്‍ 3 മണി വരെ നടക്കുന്ന അന്നദാനത്തോടെ ആണ്ട് നേര്‍ച്ച സമാപക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss