|    Jul 23 Mon, 2018 4:01 am
FLASH NEWS
Home   >  Todays Paper  >  page 10  >  

സി ആര്‍ ഇസെഡ് ക്ലിയറന്‍സ് : നടപടികളിലെ കാലതാമസം ഒഴിവാക്കാന്‍ നിര്‍ദേശം

Published : 28th September 2017 | Posted By: fsq

 

തിരുവനന്തപുരം: നടപടികളിലെ കാലതാമസം ഒഴിവാക്കാന്‍ തീരദേശ പരിപാലന അതോറിറ്റി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തീരദേശ മേഖലയിലെ വീടുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും പുതുക്കിപ്പണിയുന്നതിനും സിആര്‍ഇസെഡ് ക്ലിയറന്‍സിനായി തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകള്‍ വ്യക്തവും പൂര്‍ണവുമല്ലാത്തതിനാലുള്ള നടപടികളിലെ കാലതാമസം ഒഴിവാക്കാനാണു നിര്‍ദേശം.ശുപാര്‍ശ ചെയ്യുന്ന ഉദ്യോഗസ്ഥന്‍ അപേക്ഷ പൂര്‍ണമാണെന്നും ആവശ്യമായ രേഖകള്‍ ഉള്ളടക്കം ചെയ്തിട്ടുണ്ടെന്നും ഉറപ്പുവരുത്തണമെന്ന് നിര്‍ദേശമുണ്ട്. നിലവിലെ സിഇസെഡ്എംപി അനുസരിച്ച് കെട്ടിടം നിര്‍മിക്കാന്‍/പുതുക്കി പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ഏതു മേഖലയില്‍ (സിആര്‍ഇസെഡ് 1, 2, 3 തുടങ്ങിയവ) വരുന്നുവെന്ന് കൃത്യമായി രേഖപ്പെടുത്തണം. സിആര്‍ഇസെഡ് 3 മേഖലയിലാണെങ്കില്‍ എച്ച്ടിഎല്ലില്‍നിന്നുള്ള അകലവും അപേക്ഷകന്‍/അപേക്ഷക തീരദേശവാസിയാണോ/പരമ്പരാഗത മല്‍സ്യത്തൊഴിലാളിയാണോ എന്ന വിവരവും അപേക്ഷയില്‍ ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തണം. എച്ച്ടിഎല്ലില്‍നിന്നുള്ള ദൂരം രേഖകളുടെ അടിസ്ഥാനത്തി ല്‍ കൃത്യമായി അക്കത്തിലും അക്ഷരത്തിലും പഞ്ചായത്ത് സെക്രട്ടറി സാക്ഷ്യപ്പെടുത്തണം. സിആര്‍ഇസെഡ് 2 മേഖലയിലെ അപേക്ഷകള്‍ ശുപാര്‍ശ ചെയ്യുമ്പോള്‍ സൈറ്റിനും ജലാശയത്തിനുമിടയില്‍ 1996നു മുമ്പ് റോഡോ, 1996ന് മുമ്പ് നമ്പര്‍ കിട്ടിയിട്ടുള്ള കെട്ടിടമോ നിലവിലുണ്ടായിരുന്നോവെന്നും (വര്‍ഷം സഹിതം) വ്യക്തമായി രേഖപ്പെടുത്തണം. തീരദേശപ്രദേശങ്ങളില്‍ അനധികൃത നിര്‍മാണം നടക്കുന്നില്ലെന്ന് ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ സെക്രട്ടറിമാര്‍ ഉറപ്പാക്കണം. ഇതുസംബന്ധിച്ച പരാതികള്‍ക്ക് സമയബന്ധിതമായി നടപടി സ്വീകരിച്ച് റിപോര്‍ട്ട് അതോറിറ്റിയില്‍ യഥാസമയം ലഭ്യമാക്കുകയും വേണം. അപേക്ഷകളില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതോ, സാക്ഷ്യപ്പെടുത്തുന്നതോ കുറ്റകരമാണ്. അപ്രകാരം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ദി എന്‍വയേണ്‍മെന്റ് (പ്രൊട്ടക് ഷന്‍) ആക്ട്1986 പ്രകാരം നടപടികള്‍ സ്വീകരിക്കും. തെറ്റായ വിവരങ്ങള്‍ നല്‍കിയതുമൂലം നേടിയ സി—ആര്‍—ഇസെഡ് ക്ലിയറന്‍സ് പിന്നീട് കണ്ടെത്തിയാല്‍ അപേക്ഷകനും ശുപാര്‍ശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കുമെതിരേ ചട്ടപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നിര്‍ദേശത്തി ല്‍ പറയുന്നു.—

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss